കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയും ആക്ടിവിസ്റ്റുമായ അനന്യാ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊച്ചി ഇടപ്പളളിയിലെ ഫ്ലാറ്റിലാണ് അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു. അനന്യയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക അസ്വസ്തതകള്‍ അനുഭവിക്കുന്നുണ്ടെന്നും ചികിത്സാപ്പിഴവാണ് കാരണമെന്നും അനന്യ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം പിഴവ് സംഭവിച്ചിരുന്നതായി ഡോക്ടര്‍ തന്നെ പറഞ്ഞിരുന്നെന്ന് അനന്യ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എസ്. ജെ. പി സ്ഥാനാര്‍ത്ഥിയായി മലപ്പുറം വേങ്ങരയില്‍ നിന്ന് മത്സരിക്കാന്‍ അനന്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. പിന്നീട് പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു.