LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പെഗാസസിന് പണം നല്‍കിയതില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തണമെന്ന് സുബ്രമണ്യന്‍ സ്വാമി

ബംഗളൂരു: പെഗാസസ് ഫോണ്‍ ചോര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുബ്രമണ്യന്‍ സ്വാമി. ഒന്നും ഒളിക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്നും എന്‍എസ്ഒ പ്രോജക്ടിന് പണം നല്‍കിയതുള്‍പ്പെടെ ചോദിക്കണമെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. പെഗാസസ് വിഷയത്തില്‍ നിരന്തരം കേന്ദ്രസര്‍ക്കാരിനുനേരേ വിമര്‍ശനമുന്നയിക്കുന്നയാളാണ് ബിജെപി എംപി കൂടിയായ സുബ്രമണ്യന്‍ സ്വാമി.

സാമ്പത്തിക കരാറുകള്‍ക്കനുസരിച്ച് പണിയെടുക്കുന്ന സ്ഥാപനമാണ് പെഗാസസ്. അവരുടെ ഇന്ത്യന്‍ ദൗത്യത്തിനു പണം നല്‍കിയതാരെന്ന ആരെന്ന ചോദ്യം ഒഴിവാക്കാന്‍ സാധിക്കില്ല. കേന്ദ്രസര്‍ക്കാരല്ലെങ്കില്‍ പിന്നെ ആരാണെന്നത് വ്യക്തമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സുബ്രമണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

'ദി വയര്‍' ആണ് ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത വെളിപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയെയും രാഷ്ട്രിയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനേയും കൂടാതെ മമതാ ബാനര്‍ജിയുടെ സഹോദരീപുത്രന്‍ അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ളാദ് പട്ടേല്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങളും പെഗാസസ് ചോര്‍ത്തിയിട്ടുണ്ട്.  പെഗാസസ് ചോര്‍ത്തിയ 300 നമ്പറുകളില്‍ മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കളും, രണ്ട് കേന്ദ്രമന്ത്രിമാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാവുന്നത്. 2019-ലെ തെരഞ്ഞെടുപ്പിനുമുന്നോടിയായി 2018-19 വര്‍ഷത്തിലാണ് പട്ടികയിലുളള മിക്കവരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതെന്നാണ് വയറിന്‍റെ വെളിപ്പെടുത്തല്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More