LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എംഎല്‍എ ചീത്തവിളിച്ചൂന്നു പറഞ്ഞ് വൈറലാകാനല്ലേ അങ്ങനിപ്പം സുഖിക്കണ്ട; തന്നെ മൂരിയെന്ന് വിളിച്ചയാള്‍ക്ക് മറുപടിയുമായി പിവി അന്‍വര്‍

മലപ്പുറം: ഫേസ്ബുക്ക് പോസ്റ്റിനുതാഴെ തന്നെ മൂരി എന്ന് വിളിച്ച് കമന്റിട്ടയാള്‍ക്ക് മറുപടിയുമായി പി. വി. അന്‍വര്‍ എംഎല്‍എ. മഴയത്ത് സ്വയം കുട ചൂടി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടുളള അന്‍വറിന്റെ പോസ്റ്റിലാണ് അന്‍സാരി എന്നയാള്‍ കമന്റിട്ടത്. ' മോദി ഒറ്റയ്ക്ക് കുടപിടിക്കുന്നതു മാത്രം കാണുന്ന, ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി സാധാരണക്കാരുടെ കഴുത്തിനു പിടിക്കുന്നതുമാത്രം കാണാത്ത പ്രത്യേക തരം കണ്ണടയാണ് ഈ കഴുത വച്ചിരിക്കുന്നത്' എന്നായിരുന്നു കണ്ണടയിട്ട് നില്‍ക്കുന്ന ഒരു കഴുതയുടെ ചിത്രത്തോടൊപ്പം പി. വി. അന്‍വര്‍ കുറിച്ചത്.

ഇതിനുതാഴെ മൂരി അന്‍വറിന് നല്ല മാച്ച് ഇത് എന്നായിരുന്നു അന്‍സാരി കമന്റിട്ടത്. 'കളളാ.. MLA തന്തയ്ക്ക് വിളിച്ചൂന്ന് പറഞ്ഞ് വൈറലാകാനല്ലേ അങ്ങനിപ്പം സുഖിക്കണ്ട' എന്നായിരുന്നു പി. വി. അന്‍വറിന്റെ മറുപടി. ട്രെന്‍ഡിനൊപ്പം എന്ന ഹാഷ്ടാഗിനൊപ്പം സ്വയം കുട പിടിച്ച് നടക്കുന്ന ചിത്രവും പിവി അന്‍വര്‍ പോസ്റ്റ് ചെയ്തിരുന്നു. ഒറ്റയ്ക്ക് കുടപിടിച്ച് പോകുന്ന ലാളിത്യത്തിന്റെ നിറകുടമായ പി. വി. അന്‍വര്‍ എന്ന ഞാന്‍ എന്നാണ് അന്‍വര്‍ ചിത്രത്തിനൊപ്പം കുറിച്ചത്.

മഴയത്ത് സ്വയം കുട പിടിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്ന മോദിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് മോദിയുടെ എളിമയെ പുകഴ്ത്തി പ്രിയദര്‍ശനും കങ്കണാ റണൗട്ടുമടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദിയെ ട്രോളിയുളള പോസ്റ്റുകളും നിരവധിയായിരുന്നു.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More