സിബിഐ അന്വേഷണം നേരിടുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി തനിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നും ആം ആദ്മി വിട്ട് ബിജെപിയോടൊപ്പം ചേര്‍ന്നാല്‍ എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് ബിജെപി അറിയിച്ചുവെന്നും മനീഷ് സിസോദിയ ക
നിങ്ങള്‍ക്കും നിങ്ങളുടെ കടകള്‍ക്കും സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി കയ്യില്‍ ഇപ്പോഴും തോക്കുംകല്ലുകളും കരുതി വെക്കണം. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ നമ്മുക്ക് ചുറ്റും കുറെയധികം ആളുകളുണ്ട്. എന്നാല്‍ മറ്റ് ചില മതവിഭാഗത്തിനെതിരെ സംസാരിച്ചാല്‍ അവര്‍ ആളുകളെ കഴുത്തറുത്ത് കൊലപ്പെടുത്തും.
ഇന്നലെ വൈകുന്നേരമാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചത്. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ച പ്രസംഗം തള്ളിപ്പറയാത്ത സജി ചെറിയനെതിരായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്നും നിയമസഭയിൽ പ്രശ്നം ഉന്നയിക്കാനാണ് നീക്കം
ഏകനാഥ് ഷിൻഡെയ്ക്കും മറ്റ് വിമത മന്ത്രിമാർക്കുമെതിരെ നടപടിയെടുക്കാനാണ് ശിവസേന ആലോചിക്കുന്നത്. ഏകനാഥ് ഷിൻഡെ, ഗുലാബ്രാവു പാട്ടീൽ, ദാദാ ഭൂസെ എന്നിവരുടെ മന്ത്രി സ്ഥാനം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. പാർട്ടി ചിഹ്നത്തിന് അവകാശവാദമുയർത്തിയ ഷിൻഡെയുടെ നീക്കത്തെ മറികടക്കാൻ ഭരണപക്ഷത്തിന് സാധിച്ചു. അധിക നാള്‍ അസമില്‍ ഒളിച്ചിരിക്കാന്‍ വിമത എം എല്‍ എമാര്‍ക്ക് സാധിക്കില്ലെന്ന് ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എംഎല്‍എയും യുവതിയും മെയ് പതിനേഴിനാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ നല്‍കിയത്. 30 ദിവസങ്ങള്‍ക്കുശേഷം യുവതി കുടുംബാംഗങ്ങള്‍ക്കൊപ്പം രജിസ്ട്രാര്‍ ഓഫീസിലെത്തിയെങ്കിലും എം എല്‍ എ സ്ഥലത്ത് ഹാജരായില്ലെന്നാണ് പരാതി.
അത്തരക്കാരുടെ സഹായം ആവശ്യമില്ലെന്നും അജേഷും കുടുംബവും നിലപാട് എടുത്തതോടെ ഉദ്യോഗസ്ഥര്‍ ചെക്ക് സ്വീകരിക്കുകയായിരുന്നു. 1,35,586 രൂപയുടേതാണ് ചെക്ക്. മാത്യു കുഴല്‍നാടന്‍ എം എല്‍ എ അജേഷിന്‍റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞതിനുശേഷമാണ് സി ഐ ടിയു ജീവനക്കാര്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്.
പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷും ഭാര്യയും ആശുപത്രിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീടിനുപുറത്താക്കിയായിരുന്നു ബാങ്ക് വീട് ജപ്തി ചെയ്തത്. തുടര്‍ന്ന് മാത്യൂ കുഴല്‍നാടന്‍ എം എല്‍ എയും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ പൂട്ടുപൊളിച്ച് കുട്ടികളെ അകത്തുകയറ്റുകയായിരുന്നു.
കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസം ചിത്തരഞ്ജൻ പ്രഭാത ഭക്ഷണം കഴിച്ചത്. 'ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലുമല്ല
പൊലീസ് സമരക്കാരെ ഏകപക്ഷീയമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എ. രാജ പറഞ്ഞു. മൂന്നാര്‍ എസ്എഐ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എല്‍ എയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി പി എം ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തി.
എന്‍റെ കുടുംബത്തില്‍ നിന്ന് ആരും പാര്‍ട്ടിയില്‍ ഇല്ല. പാര്‍ട്ടിയുടെ തീരുമാനം ഞാന്‍ വ്യക്തിപരമായി എടുക്കുന്നതല്ല. കൂട്ടായതാണ്. എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറുള്ളവരെ വാര്‍ത്തെടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്, എനിക്ക് ശേഷം പ്രളയം എന്ന നിലപാട് എനിക്കില്ല'' കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു.
പത്ത് മാസം മുന്‍പ് മറ്റൊരു യുവതിയും പ്രതാപ് ഭീലിനെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ജോലി ആവശ്യപ്പെട്ടാണ് എം എല്‍ എയെ ആദ്യം കണ്ടത്. ജോലി നല്‍കാമെന്നും എം എല്‍ എ ഉറപ്പ് നല്‍കുകയും ചെയ്തു. പിന്നീട് നിരവധി തവണ എം എല്‍ എ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരു ദിവസം വീട്ടില്‍ എത്തിയ എം എല്‍ എ തന്നെ പീഡിപ്പിക്കുകയായിരുന്നു.
'മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ക്വാറികളുമായും പല പ്രകാരത്തിലും നേരിലും, ബിനാമി രൂപത്തിലും, മാസപ്പടി വ്യവസ്ഥയിലും ഒക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന സംവിധാനത്തിന്റെ നിയന്ത്രണം കയ്യാളി ഗുണഫലങ്ങൾ അനുഭവിച്ച് തടിച്ചുകൊഴുത്ത് കുടവയർ വീർപ്പിക്കുമ്പോഴും, ഈ നാടിന്റെ പരിസ്ഥിതി ആകെ തകർത്ത് നിരാലംബരായ ജനങ്ങൾ ജീവനോടെ മണ്ണിനടിയിൽ ആഴ്ന്നു പോകുന്ന ദുരന്ത മുഖത്തേക്ക് ഈ നാടിനെ വലിച്ചെറിഞ്ഞ
കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം മുന്‍പോട്ട് വെക്കുകയോ, ഞാന്‍ അതില്‍ എവിടെയും ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.
സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് എംഎൽഎ ഷാഫി പറമ്പിലാണ് നിയമസഭയില്‍ ആവശ്യപ്പെട്ടത്. നിലവിലെ ബാച്ചുകളിൽ സീറ്റെണ്ണം കൂട്ടിയത് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ല. പുതിയ ബാച്ച് തന്നെ ചില ജില്ലകളിൽ അനുവദിക്കേണ്ടതുണ്ട്.
മാത്തൂരിൻ്റെ മാറിയ ചിന്ത.മാറ്റത്തിൻ്റെ മറ്റൊരു മാതൃക. പ്രശംസിക്കാൻ കക്ഷിഭേദം തടസ്സമാവരുത്. ഉപരി വിപ്ലവമെന്ന് പറഞ്ഞ് അവഗണിക്കുകയും അരുത്. അഭിനന്ദനങ്ങൾ മാത്തൂർ പഞ്ചായത്ത് പ്രസിഡൻ്റിനും എല്ലാ മെമ്പർമാർക്കും ജീവനക്കാർക്കുമെന്നാണ് എം എല്‍ എ ഫേസ് ബുക്കില്‍ പങ്കുവെച്ചത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് ചാനൽ പരമ്പരകളായി എനിക്കെതിരെ വാർത്തകൾ ചെയ്തിരുന്നു.അവരുടെ സ്വന്തം മുതലാളി ചെയർമാനായുള്ള ബിസിനസ്സ് ഗ്രൂപ്പ് ഇതേ സമയത്ത് തന്നെ കുമരകത്ത് സർക്കാർ വക 7.5 സെന്റ് ഭൂമി കൈയ്യേറി സ്വന്തമാക്കി അതിൽ റിസോർട്ട് ആരംഭിച്ചിരുന്നു.
'അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുമ്പോഴും പി വി അന്‍വറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല' എന്നായിരുന്നു മാതൃഭൂമി വാര്‍ത്ത നല്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും സമാനരീതിയില്‍ പി. വി. അന്‍വറിനെ രണ്ടുമാസത്തോളം കാണാതായിരുന്നു. അത് വലിയ പരാതിയാകുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്ന്, താന്‍ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലാണെന്ന വെളിപ്പെടുത്തലുമായി അന്‍വര്‍തന്നെ രംഗത്തുവരികയും ചെയ്തു.
വിമാനത്താവളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയാലുടന്‍ താലിബാന്‍ ശൈലിയില്‍ ആക്രമിച്ച് കൊലപ്പെടുത്തണം. ബിപ്ലബ് കുമാര്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ എല്ലാവരുടെയും ചോര തുള്ളികള്‍ ആവശ്യമായി വരും. അത് നിങ്ങള്‍ നല്കാന്‍ തയ്യാറാക്കണമെന്നും അരുണ്‍ ചന്ദ്ര ബൗമിക്ക് പറഞ്ഞു.