LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റോഡ് ആസിഡൊഴിച്ച് നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നു: മുഹമ്മദ് മുഹസിൻ

തന്റെ മണ്ഡലത്തിലെ ഒരു പ്രധാന റോഡ് ആസിഡൊഴിച്ച് നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ. ഓങ്ങല്ലൂർ-കാരക്കാട്-വാടാനം കുറുശി റോഡിൽ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് റോഡിനെ തകർക്കാനുള്ള നിഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്നും മുഹമ്മദ് മുഹസിൻ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിൽ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.  ഇന്ന് പോലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇൻസ്പെക്ഷൻ നടത്തി.  റോഡ് തകർക്കാനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ വളരെ ദൗർഭാഗ്യകരമാണ്.  

ഈ സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് വളരെ ചെറുതും മോശവുമായ റോഡാണ്  ഉണ്ടായിരുന്നത്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മികച്ച ബിഎം&ബിസി (റബറൈസ്ഡ് ) റോഡ് നിർമ്മിച്ചു ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഈ റോഡ് ആസിഡൊഴിച്ചു മറ്റും തകർക്കാനുള്ള ശ്രമങ്ങൾ  ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കും. ഇത്തരം പ്രവർത്തികൾ ആവർത്തിക്കുകയാണെങ്കിൽ അവർ കർശനമായ നിയമ നടപടി നേരിടേണ്ടിവരും.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More