LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എം എല്‍ എമാര്‍ കരാറുകാരെയുംകൊണ്ട് കാണാന്‍ വരുതെന്ന പ്രസ്താവന ഉറക്കത്തില്‍ പറഞ്ഞതല്ല- മന്ത്രി മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: എം എല്‍ എമാര്‍ കരാറുകാരെ കൂട്ടി വരേണ്ടെന്ന പ്രസ്തവാനയില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് പൊതുമാരമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എം എല്‍ എമാര്‍ കരാറുകാരെയും കൊണ്ട് തന്നെ കാണാന്‍ വരുതെന്ന പ്രസ്താവന ഉറക്കത്തില്‍ പറഞ്ഞതല്ലെന്നും, കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ താന്‍ ഖേദം പ്രകടിപ്പിച്ചുവെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും താന്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇടതുപക്ഷ  നയവും നിലപാടുമാണ് താൻ വ്യക്തമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കരാറുകാരെ കൂട്ടി എം എൽ എമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എം എൽ എമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എം എൽ എമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം മുന്നോട്ടുവെക്കുകയോ ചെയ്തിട്ടില്ല. ചില ഉദ്യോഗസ്ഥരും, കരാറുകാരും തമ്മില്‍ അവിശുദ്ധ ബന്ധമാണ് നിലനില്‍ക്കുന്നത്. എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നില്ല. എം എൽ എമാർ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരും കരാറുകാരും ഒരുമിച്ച് മന്ത്രിയെ കാണാന്‍ വരുന്നതില്‍ തെറ്റില്ല. എന്നാല്‍ ചില എം എല്‍ എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. - മുഹമ്മദ്‌ റിയാസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രസ്താവന വിവാദമായിയെന്നതുകൊണ്ട് പറഞ്ഞതില്‍ നിന്നും പിന്നോട്ട് പോകാന്‍ താത്പര്യപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു. സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി മീറ്റിംഗില്‍ വിമര്‍ശനമുയര്‍ന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരരുത് എന്ന് റിയാസ് നിയമസഭയില്‍ പറഞ്ഞതിനെ എ എന്‍ ഷംസീർ എതിര്‍ത്തിരുന്നു. ആരെയൊക്കെ കൂട്ടി  കാണാന്‍ വരണമെന്നത് മന്ത്രിയല്ല തീരുമാനിക്കുകയെന്നായിരുന്നു ഷംസീറിന്‍റെ പ്രതികരണം. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More