LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സി.എസ്.ഐ. പള്ളി നിര്‍മ്മാണത്തിന് എം. എ. യൂസഫലിയുടെ ഒരു കോടി സംഭാവന

അബുദാബി: സി. എസ്. ഐ സഭ അബുദാബിയില്‍ പുതുതായി നിര്‍മ്മാണമാരംഭിക്കുന്ന ചര്‍ച്ചിന് പ്രവാസി വ്യവസായിയും എം. കെ. ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ. യൂസഫലി ഒരു കോടി (5 ലക്ഷം ദിര്‍ഹം) രൂപ സംഭാവന നല്‍കി. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ സായിദ് അനുവദിച്ച നാലര ഏക്കര്‍ ഭൂമിയിലാണ് സി. എസ്. ഐ. സഭ പള്ളി പണിയുന്നത്. പതിനയ്യായിരം സ്ക്വയര്‍ ഫീറ്റ്‌ വിസ്തൃതിയില്‍ ഏകദേശം ആയിരത്തോളം പേര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥിക്കാന്‍ സാധിക്കും വിധമാണ് പള്ളി പണിയുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2021 അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് സഭ പദ്ധതി തയാറാക്കിയിരിക്കുന്നത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സി. എസ്. ഐ. സഭയുടെ അബുദാബി പാരിഷ് വികാരി റവ. ലാല്‍ജി ഫിലിപ്പ് ആണ് സഭക്ക് വേണ്ടി വ്യവസായി എം. എ. യൂസഫലിയില്‍ നിന്ന് സംഭാവനാ തുക സ്വീകരിച്ചത്. പുതുതായി നിര്‍മ്മിക്കുന്ന സി. എസ്. ഐ. പള്ളിക്ക് സമീപമാണ് നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ബാപ്സ് ഹിന്ദു ക്ഷേത്രം. മത സാഹോദര്യത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും പുതിയ അദ്ധ്യായങ്ങള്‍ രചിക്കുകയാണ് യുഎഇ എന്ന് എം. എ. യൂസഫലി ചടങ്ങില്‍ പറഞ്ഞു. വിവിധ മതവിഭാഗത്തില്‍ പെട്ടവര്‍ സൌഹാര്‍ദ്ദത്തോടെ ജീവിക്കുന്ന സാഹചര്യം ഒരുക്കുകയാണ് യുഎഇ ഭരണകൂടം. ലോകത്തിന് മാനവസാഹോദര്യത്തിന്റെ നവ മാതൃക കാട്ടുകയാണ് യുഎഇ എന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.


Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More