LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊടകര: ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് സുരേന്ദ്രനെയെന്ന് കുറ്റപത്രം; കുരിക്ക് മുറുകുന്നു

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് പൊലിസ് നല്‍കിയ കുറ്റപത്രത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തെയും സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെയും വെട്ടിലാക്കുന്ന വിവരങ്ങളുള്ളത്. കൊടകര വെച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ട ഉടനെ പ്രതി ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് സുരേന്ദ്രനെയായിരുന്നു എന്ന് കുറ്റപത്രം പറയുന്നു. മകന്റെ ഫോണില്‍ ആണ് സുരേന്ദ്രന്‍ സംസാരിച്ചത്. മറ്റ് നിരവധി ബിജെപി നേതാക്കളെയും തുടര്‍ന്ന് ധര്‍മ്മരാജന്‍ വിളിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നതോടെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനടക്കം സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരും പാര്‍ട്ടി ഒന്നടങ്കവും പ്രതിരോധത്തിലായിരിക്കുകയാണ്.

ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മൂന്നു ഘട്ടങ്ങളിലായി ബിജെപിക്ക് കണക്കില്‍ പെടാത്ത പണം വന്നിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കര്‍ണാടകയാണ് പണത്തിന്റെ ഉറവിടം. കൊടകര സംഭവം പിടിയിലായ ദിവസം ആറു കോടി മുപ്പത് ലക്ഷം രൂപ ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് ചാക്കുകളില്‍ കെട്ടി മിനി ലോറിയിലാണ് പണം തൃശൂര്‍ എത്തിച്ചത്. മറ്റു ജില്ലകളിലേക്കും കോടികള്‍ എത്തിച്ചിട്ടുണ്ട് എന്ന് കുറ്റപത്രം പറയുന്നു. ഈ പണമെല്ലാം കൊടകര കേസിലെ പ്രതി ധര്‍മ്മരാജന്‍ വഴി തന്നെയാണ് എത്തിച്ചത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് പണം വിവിധയിടങ്ങളില്‍ എത്തിക്കുന്ന ചുമതലയും നിര്‍വ്വഹിച്ചത് ധര്‍മ്മരാജന്‍ തന്നെയാണ് എന്ന് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു.

ബിജെപിയുടെ പ്രധാനപ്പെട്ട പണസ്രോതസ്സ് കര്‍ണാടകയാണ്. ഇതാദ്യമായല്ല അവിടെനിന്ന് സംസ്ഥാന ബിജെപിക്ക് പണം എത്തുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലും 12 കോടിയോളം രൂപ കര്‍ണാടകയില്‍ നിന്ന് എത്തിച്ചിരുന്നു. കൊടകര കേസിലെ കുറ്റപത്രം ഇരിങ്ങാലക്കുട മജിസ്ട്രറ്റ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More