LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടോക്യോ ഒളിമ്പിക്സ് മെഡലുകള്‍ പിറന്നത് വലിച്ചെറിയപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന്

ഒളിമ്പിക്സ് ഇനങ്ങളില്‍ നല്‍കുന്ന മെഡലുകള്‍ ജപ്പാന്‍ രൂപപ്പെടുത്തിയിരിക്കുന്നത് വലിച്ചെറിയപ്പെട്ട അസംസ്കൃത വസ്തുകളില്‍ നിന്നാണ്. അതായത് ഇലക്‌ട്രോണിക്‌ ഉപകരണ റിസൈക്ലിംഗ് വഴി നിര്‍മ്മിച്ചെടുത്തതാണ് ഓരോ മെഡലുകളും. ഒളിമ്പിക്സിന് ആവശ്യമായ 5000 മെഡലുകളും ഇങ്ങനെയാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ജപ്പാന്‍ ജനത ഉപേക്ഷിച്ച  സ്മാർട്ട്‌ഫോണുകൾ, ഡിജിറ്റൽ ക്യാമറകൾ, മറ്റ് ഹാൻഡ്‌ ഹെൽഡ് ഗെയിമുകൾ, ലാപ്‌ടോപ്പുകൾ എന്നിങ്ങനെയുള്ള വസ്തുക്കളാണ് മെഡല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 

അടുത്ത വർഷം നടക്കാനിരിക്കുന്ന ഒളിമ്പിക്സില്‍ എല്ലാ മെഡലുകളും നിർമ്മിക്കാൻ  ഇലക്ട്രോണിക് ഉപകരണങ്ങള്‍  ശേഖരിക്കും. അസംസ്കൃത വസ്തുകള്‍ സംസ്കരിച്ചാണ് സ്വർണം, വെള്ളി, വെങ്കലം, എന്നീ മെഡലുകള്‍ നിര്‍മ്മിക്കുക. ആവശ്യമില്ലാത്ത ഇലക്‌ട്രോണിക്‌ വസ്തുകള്‍ വലിച്ചെറിയാതെ പദ്ധതിയിലേക്ക് സംഭാവന ചെയ്യണമെന്നും അധികാരികള്‍ ആവശ്യപ്പെട്ടു. ഇതിന്‍റെ ഭാഗമായി 'ടോക്കിയോ 2020 മെഡല്‍ പ്രൊജക്ട്' എന്ന പേരില്‍ തുടങ്ങിയ പദ്ധതിക്ക് മെഡലുകള്‍ നിര്‍മ്മിക്കാനുള്ള അസംസ്കൃത വസ്തുകള്‍ ലഭ്യമായി. പദ്ധതി ജപ്പാനില്‍ വന്‍ വിജയവുമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

30.3 കിലോഗ്രാം സ്വർണം, 4,100 കിലോഗ്രാം വെള്ളി, 2,700 കിലോഗ്രാം വെങ്കലം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഒന്നര വര്‍ഷം കൊണ്ട് 90 ശതമാനത്തിലധികം സ്വർണവും 85 ശതമാനം വെള്ളിയും ലഭിച്ചിരുന്നു. ഇക്കാലയളവില്‍ മെഡല്‍ നിര്‍മ്മിക്കാന്‍ ആവശ്യമുള്ള വെങ്കലവും ലഭിച്ചു. സ്മാര്‍ട്ട് ഉപകരണത്തിന്‍റെ സിപിയു, ജിപിയു എന്നിവിടങ്ങളില്‍ നിന്നാണ് മെഡലുകള്‍ക്ക് ആവശ്യമായ സ്വര്‍ണ്ണം ലഭിക്കുന്നത്. ഇ-വേസ്റ്റുകളില്‍ നിന്നും പ്ലാറ്റിനം, പലേഡിയം എന്നിവയും വേര്‍തിരിക്കാനാകുമെന്നും അധികാരികള്‍ അഭിപ്രായപ്പെട്ടു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More