LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകം കൊറോണയുമായി പടപൊരുതുമ്പോള്‍ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണത്തിലാണ്

ഉത്തര കൊറിയ രണ്ട്  മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ. ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിക്കപ്പെട്ടതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി. പുലർച്ചെയാണ് പ്യോംങ്യാംഗ് പ്രവിശ്യയിൽ നിന്ന് ജപ്പാൻ കടൽ എന്നറിയപ്പെടുന്ന കിഴക്കൻ കടലിലേക്ക് മിസൈല്‍ വിക്ഷേപിച്ചത്. ലോകമാകെ കൊറോണയുമായി പടപൊരുതുമ്പോഴും ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങളുടെ തിരക്കിലാണ്. ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തിവരികയാണ്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.

ഓരോ പരീക്ഷണങ്ങളും സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. മിസൈല്‍ പരമാവധി 50 കിലോമീറ്റർ ഉയരത്തിൽ 410 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ജപ്പാന്‍റെ തീരത്ത് പ്രത്യേക സാമ്പത്തിക മേഖലക്ക് തൊട്ടടുത്ത് മിസൈല്‍ പതിച്ചതായി ജപ്പാനിലെ തീരസംരക്ഷണ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More