LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടന്‍ വിജയ്‌ക്കെതിരെയുള്ള സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ റദ്ദാക്കി

ചെന്നൈ: നടന്‍ വിജയ്‌ക്കെതിരെയുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇറക്കുമതി ചെയ്ത കാറിന്‍റെ നികുതി അടക്കുന്നതുമായി ബന്ധപ്പെട്ടാണ് സിംഗിള്‍ ബെഞ്ച്‌ രൂക്ഷവിമര്‍ശനവും, ഒരുലക്ഷം രൂപ പിഴ ചുമത്തിയത്. ഒരു ലക്ഷം രൂപ പിഴ രണ്ടാഴ്ച്ചയ്ക്കുളളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലടക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് പ്രവേശന നികുതി ചുമത്തിയതിനെതിരെ നടന്‍ കോടതിയെ സമീപിച്ചിരുന്നു. റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്ത് വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളി. ജസ്റ്റിസ് എസ്. എം. സുബ്രമണ്യന്‍ അധ്യക്ഷനായ ബെഞ്ച് നടനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിംഗിള്‍ ബെഞ്ച്‌ നടത്തിയ നീതി രഹിതവും അപകീര്‍ത്തിപരമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ്‌ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഈ ആവശ്യം കോടതി അംഗീകരിക്കുകയും, അതോടൊപ്പം ഒരു ലക്ഷരൂപ പിഴ അടക്കാനുള്ള വിധി എസ്.ദുരൈസ്വാമി, ആർ ഹേമലത എന്നിവരടങ്ങുന്ന ബെഞ്ച്‌ സ്റ്റേ ചെയ്യുകയും ചെയ്തു. പ്രവേശന നികുതിയുടെ പേരില്‍ രജിസ്‌ട്രേഷന്‍ വൈകിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടും അധിക നികുതി ഒഴിവാക്കണമെന്നുമാണ് കോടതിയില്‍ വാദിക്കുകയെന്ന് വിജയിയുടെ അഭിഭാഷകന്‍ നേരത്തെ  വ്യക്തമാക്കിയിരുന്നു.


Contact the author

Web Desk