LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആന കരിമ്പിന്‍ കാട്ടില്‍ കയറിയതുപോലെ എന്നല്ല ശിവന്‍കുട്ടി നിയമസഭയില്‍ കയറിയതുപോലെയെന്നാണ് പുതുമൊഴിയെന്ന് പി. ടി. തോമസ്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി. ടി. തോമസ് എംഎല്‍എ. ആന കരിമ്പിന്‍കാട്ടില്‍ കയറിയതുപോലെ എന്ന പഴമൊഴിക്കു പകരം ശിവന്‍കുട്ടി നിയമസഭയില്‍ കയറിയതുപോലെ എന്നാണ് പുതുമൊഴി എന്ന് പി. ടി. തോമസ് പറഞ്ഞു.

സ്പീക്കറുടെ കസേര മറിച്ചിടുകയും കമ്പ്യൂട്ടറും കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിവച്ചത്. തെരുവുഗുണ്ടകളെ നാണിപ്പിക്കുന്ന വിധത്തിലാണ് സിപിഎം നിയമസഭയില്‍ പെരുമാറിയതെന്നും പി.ടി തോമസ് പറഞ്ഞു. കേരളത്തിന്റെ യശസ്സ് സിപിഎം കളങ്കപ്പെടുത്തി, വിദ്യാഭ്യാസമന്ത്രിയായ വി. ശിവന്‍കുട്ടി ഉള്‍പ്പെട്ട നിയമസഭാ കയ്യാങ്കളിക്കേസ് കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അഴിമതിക്കാരനായ കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാനനുവദിക്കില്ലെന്നാണ് സിപിഎം പ്രഖ്യാപിച്ചത് എന്നാല്‍ കോടതി വിധി കേട്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചിരിക്കുക മാണി സാറിന്റെ ആത്മാവായിരിക്കും- പി. ടി. തോമസ് പറഞ്ഞു. സഭയില്‍ ഇത്തരത്തില്‍ പെരുമാറിയ ശിവന്‍കുട്ടി എങ്ങനെയാണ് കുട്ടികള്‍ക്ക് മാതൃകയാവുകയെന്നും അദ്ദേഹം ചോദിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More