ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന അബ്ദുള്‍ വഹാബ് എംപിയുടെ ചോദ്യത്തിനായിരുന്നു സ്മൃതി ഇറാനി മറുപടി നല്‍കിയത്. രാജ്യത്ത് സമാധാനം ആവശ്യമാണെന്നും ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
പാർലമെൻറിൽ അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ അടുത്ത വിലക്ക്. പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രകടനങ്ങളോ പ്രതിഷേധങ്ങളോ ധർണകളോ ഉപവാസമോ മതപരമായ ചടങ്ങുകളോ ഇനി നടത്താനാകില്ല.
രാജ്യസഭയിലേക്ക് 12 എംപിമാരെ നോമിനേറ്റ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. നിലവിൽ നോമിനേറ്റഡ് വിഭാഗത്തിൽ ഏഴ് ഒഴിവുകളാണുള്ളത്. ഏഴ് സീറ്റില്‍ ഒരെണ്ണം മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്ക് കൊടുക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തന്നെ നിർവഹിക്കും. 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് വാർത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു.
രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടക്കുന്ന പലര്‍ക്കും നിയമസഹായം പോലും ലഭിക്കുന്നില്ല. ഇത് ജനാധിപത്യത്തിന്‍റെ മേലുള്ള കടന്നു കയറ്റമാണ്. ഈ നിയമത്തിനെതിരെ സുപ്രീം കോടതി ജഡ്ജിമാര്‍ പോലും ആശങ്ക പങ്കുവെച്ചിട്ടുണ്ട്. വ്യക്തികളെയും സംഘടനകളെയും ഈ നിയമം ഉപയോഗിച്ച് ഇല്ലാതാക്കാന്‍ പലപ്പോഴും ശ്രമിക്കുകയാണ്.
ഇതോടെ ജയാബച്ചന്‍ മയക്ക് മരുന്ന് ബില്ലിനെ കുറിച്ച് അല്ല സംസാരിക്കുന്നതെന്നും ചര്‍ച്ച അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കാണിച്ച് ഭരണകക്ഷി എം പി മാര്‍ രംഗത്തെത്തുകയായിരുന്നു. ഇത് എന്‍റെ ഊഴമാണെന്നും നിങ്ങള്‍ അവതരിപ്പിച്ച ബില്ല് മൂന്നു മണിക്കൂറിലധികം നേരം താന്‍ കേട്ടിരുന്നു
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി സൈക്കിള്‍ റാലി നടത്തിയത്. ഇന്ധനവില വര്‍ധനവ് പെഗാസസ്, കൊവിഡ് പ്രതിരോധം, കര്‍ഷകപ്രക്ഷോഭം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് പാര്‍ലമെന്റിലേക്കുളള പ്രതിപക്ഷനേതാക്കളുടെ സൈക്കിള്‍ റാലി. രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. ഈ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് പാര്‍ലമെന്റിലേക്ക് സൈക്കിള്‍ റാലി നടത്തിയതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു
രാജ്യസഭയുടെ ചരിത്രത്തിലാദ്യമായി എംപിമാരെ മര്‍ദ്ദിച്ചു. താന്‍ അസ്വസ്ഥനാണെന്ന് സ്പീക്കര്‍ പറയുന്നു. എന്നാല്‍ സഭ സമാധാനപരമായി പ്രവര്‍ത്തിക്കുന്നു എന്നത് ഉറപ്പുവരുത്തേണ്ടത് സ്പീക്കറാണ് എന്തുകൊണ്ടാണ് അദ്ദേഹത്തിന് അത് സാധിക്കാത്തത്' രാഹുല്‍ ഗാന്ധി ചോദിച്ചു.
പാര്ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇതുവരെ പെഗാസസ് വിഷയത്തെ കുറിച്ച് സംസാരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ മാസം 13 നാണ് സമ്മേളനം അവസാനിക്കുക. മിസ്റ്റര്‍ മോദി ഇതുവഴി വരൂ, ഞങ്ങളെ കേള്‍ക്കുവെന്ന് പറഞ്ഞാണ് ഒബ്രിയാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രതിപക്ഷത്തുള്ള എം.പിമാരുടെ പ്രസംഗം ചേർത്തു കൊണ്ടാണ് 3 മിനിറ്റ് നീളമുള്ള വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
സ്പീക്കറുടെ കസേര മറിച്ചിടുകയും കമ്പ്യൂട്ടറും കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിവച്ചത്. തെരുവുഗുണ്ടകളെ നാണിപ്പിക്കുന്ന വിധത്തിലാണ് സിപിഎം നിയമസഭയില്‍ പെരുമാറിയതെന്നും പി.ടി തോമസ് പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ സഭയിലുയര്‍ത്തുക. ദേശീയ പ്രാധാന്യമുളള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതാണ് ജനാധിപത്യത്തിന്റെ അടിത്തറ. എന്നാല്‍ മോദി സര്‍ക്കാര്‍ അതിന് അനുവദിക്കുന്നില്ല- രാഹുല്‍ പറഞ്ഞു.
സിപിഐ എം.പി ബിനോയ് വിശ്വം രാജ്യസഭയിലും, എന്‍. കെ പ്രേമചന്ദ്രന്‍ എം.പി ലോക് സഭയിലുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുൾപ്പെടെ മോദി മന്ത്രിസഭയിലെ രണ്ട് മുതിർന്ന മന്ത്രിമാര്‍, സുപ്രീം കോടതി ജഡജി ഉള്ളപ്പെടയുള്ളവരുടെ ഫോണുകൾ ചോർന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിവാദ കാർഷിക ബില്ലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കർഷകരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ സഭയില്‍ പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്ന വെല്ലുവിലകളെ ഫലപ്രദമായി നേരിടാനാണ് എല്ലാ അംഗങ്ങളോടും ഹാജരാകാന്‍ നിര്‍ദേശിച്ചത് എന്ന തരത്തിലുള്ള വിലയിരുത്തലുകളും ഉണ്ടായിരുന്നു.
കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രവും പ്രതിപക്ഷവുമായുളള ചര്‍ച്ചയില്‍ സമവായം. രാജ്യസഭയില്‍ പതിനഞ്ച് മണിക്കൂര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹദ് ജോഷി അറിയിച്ചു.
പാർലമെന്റ് പിരിച്ചുവിടണമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ
യുറേനിയം സമ്പുഷ്ടീകരണം വർദ്ധിപ്പിക്കാനൊരുങ്ങി ഇറാന്‍. ഇതുസംബന്ധിച്ച ബില്ലിന് പാർലമെന്റ് അംഗീകാരം നല്‍കി.
രാജ്യസഭാ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്