ബാംഗ്ലൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ സ്വാധിക്കുന്നുണ്ടോയെന്ന് സംശയമാണെന്ന് മുന്‍ പ്രധാനമന്ത്രിയും, ജനതാദള്‍ നേതാവുമായ എച്ച്.ഡി. ദേവഗൗഡ. കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ സൈക്കിള്‍ ചവിട്ടിയുള്ള പ്രതിഷേധത്തിന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചോയെന്ന് സംശയമാണ്. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ നിസാരമായി താന്‍ കാണുന്നില്ല, മറിച്ച് അദ്ദേഹം ചെറുപ്പക്കാരനായ ഒരു നേതാവാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി രാഹുലിന് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി സൈക്കിള്‍ റാലി നടത്തിയത്. ഇന്ധനവില വര്‍ധന, പെഗാസസ്, കൊവിഡ് പ്രതിരോധം, കര്‍ഷക പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് പ്രതിപക്ഷനേതാക്കള്‍ പാര്‍ലമെന്റിലേക്ക് സൈക്കിള്‍ റാലി നടത്തിയത്. .
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം നടക്കാതിരുന്നതിനെയും മുന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷവും, ഭരണപക്ഷവും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തില്‍ തനിക്ക് സംസാരിക്കാനുള്ള അവസരം നഷ്ടമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ 30 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും ദേവഗൗഡ വ്യക്തമാക്കി. അതേസമയം, രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രാദേശിക പാര്‍ട്ടികളായി ഒതുങ്ങി നില്‍ക്കുകയാണെന്നും മോദി ഭരണത്തിനെതിരെ ഒരുമിച്ച് നില്കുമെന്നുള്ള പ്രഖ്യാപനങ്ങള്‍ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്നും ദേവഗൗഡ പറഞ്ഞു.