LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്. ഇന്നലെയാണ് പ്രേമചന്ദ്രൻ കൊവിഡ് പരിശോധനക്ക് വിധേയനായത്. ഇന്ന് ഉച്ചയോടെ ഫലം ലഭിക്കുകയായിരുന്നു. പ്രേമചന്ദ്രന് രോ​ഗലക്ഷണങ്ങൾ ഇല്ല. രോ​ഗം സ്ഥിരീകച്ചിതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലാണ്. കേരളത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് കേരള ഹൗസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ പ്രേമചന്ദ്രൻ പങ്കെടുത്തിരുന്നു. പ്രേമചന്ദ്രനുമായി സമ്പർക്കത്തിലുണ്ടായിരുന്ന മറ്റ് എംപിമാർ നിരീക്ഷണത്തിൽ പോകേണ്ടി വരും. 

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ 43 എംപിമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രഹ്ലാദ് പട്ടേല്‍  എന്നിവരുള്‍പ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  

കഴിഞ്ഞ ആഴ്ച്ച ബിജെപി എം പി വിനയ് സഹസ്രബുദ്ധയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ അംഗങ്ങളോടും സെല്‍ഫ് ക്വറന്റയിനില്‍ പോകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഓബ്രിയന്‍ ആവശ്യപ്പെട്ടിരുന്നു. 

ലോക്ക്ഡൗണ്‍ സമയത്ത് പ്രഖ്യാപിച്ച 11 ഓര്‍ഡിനന്‍സുകളിലെ ബില്ലുകള്‍ ഇരുസഭകളും പാസാക്കിയാല്‍, സെഷന്‍ വെട്ടിക്കുറച്ചേക്കും.അടുത്തയാഴ്ച ആദ്യ പകുതിയോടെ സര്‍ക്കാര്‍ ഈ ബില്ലുകള്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More