LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാര്‍ലമെന്റിന്റെ പ്രധാന കവാടത്തില്‍ നിന്ന് ഗാന്ധിജിയുടെ പ്രതിമ മാറ്റി

ഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രധാന കവാടത്തില്‍ നിന്ന് ഗാന്ധിജിയുടെ പ്രതിമ മാറ്റി. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി താല്‍ക്കാലികമായാണ് പ്രതിമ മാറ്റിസ്ഥാപിച്ചതെന്നാണ് ലോക്‌സഭാ അധികൃതരുടെ വാദം. പാര്‍ലമെന്റിന്റെ രണ്ടാം നമ്പര്‍ ഗേറ്റിനും മൂന്നാം നമ്പര്‍ ഗേറ്റിനും ഇടയിലാണ് 16 അടി ഉയരമുളള രാഷ്ട്രപിതാവിന്റെ പ്രതിമ നിലവില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഗാന്ധിജിയുടെ പ്രതിമ പ്രതിപക്ഷസമരങ്ങളും പാര്‍ലമെന്റ് അംഗങ്ങളുടെ കൂടിക്കാഴ്ച്ചകളും സ്ഥിരമായി നടക്കുന്ന സ്ഥലമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റ് എംപിമാരുടെ സമരവും ഗാന്ധിജിയുടെ മാറ്റിവച്ച പ്രതിമയ്ക്കു മുന്നിലായിരുന്നു.1993ല്‍  ശിവ് രാജ് പാട്ടീല്‍ സ്പീക്കറായിരുന്ന കാലയളവിലാണ് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാനുളള പദ്ധതികള്‍ക്ക് തുടക്കമിട്ടത്. പിന്നീട് അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയാണ് പ്രതിമ സ്ഥാപിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇരുപതിനായിരം കോടി രൂപ ചിലവിലാണ് കേന്ദ്രം പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച നിലവിലെ കെട്ടിടം മ്യൂസിയമാക്കി മാറ്റും.

Contact the author

National Desk