LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കര്‍ഷകര്‍ സമരം ചെയ്യുന്നത് എന്തിനാണ്?': പ്രധാനമന്ത്രി

കര്‍ഷകരോട് സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. സമരം എന്തിനാണെന്ന് ആരും കൃത്യമായി പറയുന്നില്ല. കൃഷി നിയമങ്ങളെ ശരദ് പവാറും കോൺഗ്രസും പിന്തുണച്ചിരുന്നു. രണ്ട് പതിറ്റാണ്ടായി കൃഷി നിയമം ചർച്ചയിലുണ്ട്. പ്രതിപക്ഷം യു ടേൺ എടുത്തു. പോരായ്മകൾ ഉണ്ടെങ്കിൽ മെച്ചപ്പെടുത്താം. നടപ്പാക്കില്ലെന്ന് വാശിപിടിക്കുന്നത് ശരിയല്ല - മോദി വ്യക്തമാക്കി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദിപ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാം. പ്രതിഷേധക്കാരെ ചർച്ചയിലൂടെ കാര്യങ്ങൾ ബോധ്യപ്പെടൂ. കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. പ്രായമായ പ്രതിഷേധക്കാർ വീടുകളിലേക്ക് മടങ്ങണം. നിയമങ്ങൾ നടപ്പക്കാൻ അവസരം നൽകണം. ചീത്തവിളി കേൾക്കാൻ ഞാൻ തയ്യാറാണ്. ഒരുമിച്ച് മുന്നോട്ട് പോകാം എന്നും മോദി പറഞ്ഞു. എന്തിന് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന് ഇപ്പോഴും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, സിഖുകാരെ പ്രശംസിച്ച പ്രധാനമന്ത്രി അവരിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. എന്നാല്‍ കേന്ദ്ര മന്ത്രിമാരടക്കം നിരവധി ബിജെപി നേതാക്കള്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം തൃണമൂൽ കോൺഗ്രസ് ബഹിഷ്‍കരിച്ചു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More