LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വാക്കുകള്‍ക്കുപിന്നാലെ പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തിയുളള പ്രതിഷേധത്തിനും വിലക്ക്‌

ഡല്‍ഹി: അറുപത്തിയഞ്ചിലധികം വാക്കുകള്‍ക്കും പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധത്തിനും വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെ വീണ്ടും മറ്റൊരു വിലക്ക് കൂടി. പാര്‍ലമെന്റിനകത്ത് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്. ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്താക്കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. അച്ചടിച്ച രേഖകള്‍ വിതരണം ചെയ്യണമെങ്കില്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിട്ടുണ്ട്.

ഇന്നലെയാണ് പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രകടനങ്ങളോ പ്രതിഷേധങ്ങളോ ധർണകളോ ഉപവാസമോ മതപരമായ ചടങ്ങുകളോ ഇനി നടത്താനാകില്ല. നേരത്തെ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.  തിങ്കളാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്‍റിലെ ചര്‍ച്ചകള്‍ക്കിടയില്‍ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ അവ നീക്കം ചെയ്യും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരായ പ്രതിപക്ഷ വിമർശം ശക്തമായതോടെ വിശദീകരണവുമായി ലോക്‌സഭാ സെക്രട്ടറിയറ്റ്‌ രംഗത്തെത്തിയിരുന്നു. കാലാകാലങ്ങളായി ഇത്തരത്തിൽ ‘പാർലമെന്ററി മര്യാദ’കൾക്ക്‌ ചേരാത്ത വാക്കുകൾ കണ്ടെത്തിയാല്‍ അവ ഒഴിവാക്കിയിട്ടുണ്ടെന്ന്‌ സെക്രട്ടറിയറ്റ്‌ അറിയിച്ചു. വാക്കുകൾ നിരോധിച്ചിട്ടില്ലെന്നും എന്നാൽ സഭാ രേഖകളിൽ ഉണ്ടാകില്ലെന്നും ലോക്‌സഭാ സ്‌പീക്കർ ഓംബിർള മാധ്യമങ്ങളോട്‌ പ്രതികരിച്ചു.  

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More