LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിന്‍ലാദന്‍റെ സഹോദരന്‍റെ വീട് വില്പനക്ക്; വില 208 കോടി രൂപ

ലോസ് ഏഞ്ചൽസ്: ഒസാമ ബിന്‍ലാദന്‍റെ സഹോദരന്‍ ഇബ്രാഹിം ബിന്‍ ലാദന്‍റെ വീട് വില്പനക്ക്. ഒസാമ ബിന്‍ലാദന്‍റെ ഇരട്ട സഹോദരനാണ് ഇബ്രാഹിം. രണ്ട് ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ബംഗ്ലാവ് കഴിഞ്ഞ 20 വര്‍ഷമായി ആരും ഉപയോഗിച്ചിരുന്നില്ല. 1931 ല്‍  പണി തീര്‍ത്ത വീടിന് 7 കിടപ്പ് മുറികളും, 5 ബാത്റൂമുകളുമാണുള്ളത്. 

1983- ലാണ് ഇബ്രാഹിം ഈ വീട് വാങ്ങിയത്. മുൻ ഭാര്യ ക്രിസ്റ്റീൻ ഹാർട്ടുനിയൻ സിനയ്‌ക്കും മകൾക്കുമൊപ്പം ഇബ്രാ​ഹിം ഇവിടെ താമസിച്ചിരുന്നു. ഇബ്രാഹിം മുഴുവൻ സമയവും ഗ്രൗണ്ട്കീപ്പർമാർ, വീട്ടുജോലിക്കാർ, ഡ്രൈവർമാർ, സ്വകാര്യ സുരക്ഷയ്ക്കായുള്ളവര്‍ എന്നിവരെ നിയമിച്ചിരുന്നു. റെഡ്ഫിനിലാണ് ഇത് വില്‍ക്കാന്‍ വച്ചിരിക്കുന്നത്. പുനര്‍നിര്‍മ്മാണത്തിന് ഉടമ തയ്യാറാണ് എന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ബം​ഗ്ലാവിന്റെ അകത്തെ ചിത്രങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അല്‍ ഖാഇദ എന്ന തീവ്രവാദസംഘടനയുടെ മുൻ നേതാവാണ് ഒസാമ ബിന്‍ ലാദന്‍. അതോടൊപ്പം അല്‍ ഖാഇദ തീവ്രവാദപ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് ഉസാമ ബിൻ ലാദൻ. 2001 സെപ്റ്റംബർ 11 -ൽ  അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്തിയത് ബിൻലാദനായിരുന്നു. ചാവേറാക്രമണങ്ങളിൽ മൂവായിരത്തോളം ആളുകൾക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ബിന്‍ ലാദന്‍റെ  ആക്രമണത്തിന് ശേഷമാണ് ഇബ്രാഹിം ഈ ബംഗ്ലാവില്‍ നിന്ന് താമസം മാറ്റിയത്.  

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More