LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓണത്തിന് മുന്‍പ് മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കും; ബെവ്കോ

തിരുവനന്തപുരം: ഓണത്തിന് മുന്‍പ് മദ്യം ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങും. വില വിവരങ്ങള്‍ ബെവ്കോ സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ 13 ഔട്ട്‌ലെറ്റുകളിലെ സ്റ്റോക്ക്‌, വില വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബിവറേജസ് കോര്‍പ്പറേഷന്‍റെ സൈറ്റില്‍ കയറി ഓണ്‍ലൈന്‍ വഴി പണം അടച്ച് മദ്യം വാങ്ങാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. സൈറ്റില്‍ കയറി, ഇഷ്ടമുള്ള ബ്രാന്‍ഡ്‌ തെരഞ്ഞെടുത്ത് പണം അടച്ചാല്‍ മതിയാകും.

വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും. വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പെയ്മെന്‍റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പെയ്മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. ഇതിന് ശേഷം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭ്യമാകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്തിയവര്‍ക്കായി എല്ലാ ബെവ്കോ ഔട്ട്‌ലെറ്റുകളിലും പ്രത്യേകം കൗണ്ടറുകളുണ്ടാകും. പണമടച്ച രസീത് കൗണ്ടറില്‍ കാണിച്ചാല്‍ മദ്യം വാങ്ങാം. അതോടൊപ്പം ബെവ്കോയുടെ വെബ്സൈററ് പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.  ഇത് വിജയിച്ചാല്‍ 250 ഔട്ട്‌ലെറ്റുകളിലും ഓൺലൈൻ പെയ്മെന്‍റ് സംവിധാനം നടപ്പിലാക്കും. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More