LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭീഷണി വേണ്ട; ഞങ്ങളുടെ അടികിട്ടിയാല്‍ ബിജെപിക്ക് നിവര്‍ന്നുനില്‍ക്കാന്‍ കഴിയില്ല - ഉദ്ധവ് താക്കറെ

മുബൈ: ബിജെപിയുടെ നിരന്തര ഭീഷണികള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബിജെപിയുടെ ഭീഷണിയുടെ സ്വരമൊന്നും ശിവസേനയോട് വേണ്ട. അതിനെല്ലാം കൃത്യമായ മറുപടി ലഭിക്കും. തങ്ങളുടെ അടികൊണ്ടാല്‍ ബിജെപിക്ക് അത് താങ്ങാനാവില്ലെന്നും സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കാന്‍ പ്രയാസമായിരിക്കുമെന്നും ശിവസേന നേതാവ് കൂടിയായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഒരു സര്‍ക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ ബിജെപിയുടെ ഭീഷണിക്ക് മറുപടി പറഞ്ഞത്. ശരത് പവാറിന്റെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ ബിജെപിയെ താക്കീത് ചെയ്തത്.

ശിവസേന - എന്‍സിപി -കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാര്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നതുമുതല്‍ ഗവര്‍ണ്ണറിലൂടെയും പലതരത്തിലുള്ള സ്ട്രാറ്റര്‍ജിസ്റ്റുകളിലൂടെയും ബിജെപിയിലെ രണ്ടാം നിരനേതാക്കളിലൂടെയും നടത്തുന്ന ഭീഷണി പ്രസ്താവനകള്‍ക്ക് ആകെയുള്ള മറുപടിയാണ് ശിവസേന മുഖ്യമന്ത്രിയിലൂടെ നല്‍കിയിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അധികം കളിച്ചാല്‍ ശിവസേനയുടെ മുംബൈയിലെ ആസ്ഥാന മന്ദിരം ഇടിച്ചുകളയുമെന്ന് കഴിഞ്ഞ ദിവസം ബിജെപി എം എല്‍ എ പ്രസാദ്‌ ലാഡ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ബിജെപിക്ക് മറു പ്രസ്താവനയിലൂടെ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഇതിനിടെ തന്റെ വിവാദ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ബിജെപി എം എല്‍ എ മാപ്പ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കേന്ദ്ര സര്‍ക്കാരിനെതിരെ എന്‍സിപി നേതാവ് ശരത് പവാറിന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന ബദല്‍ മുന്നണിയില്‍ ശിവസേന വലിയ പങ്കുവഹിക്കുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അത് ഇല്ലാതാക്കാനുള്ള നീക്കം ബിജെപിയില്‍ തകൃതിയായി നടക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ ചരടുവലികള്‍ നടത്തുന്നുണ്ട്. ഹിന്ദുത്വയില്‍ വേരുകളുള്ള ശിവസേന, തങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കെതിരെ മറുപക്ഷം ചേരുന്നത് തടയണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. ഇതിനായുള്ള നീക്കങ്ങള്‍ക്കിടയിലാണ് പ്രകോപനപരമായ പ്രസ്താവനകള്‍ വഴി ഇപ്പോള്‍ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More