LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചൈനയിലെ വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കൊവിഡ്‌

ചൈന: ലോകത്ത് ആദ്യമായി കൊവിഡ്‌ സ്ഥിരികരിച്ച ചൈനയിലെ വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കൊവിഡ്‌. ഈ സാഹചര്യത്തില്‍ വുഹാനിലെ എല്ലാ ജനങ്ങളെയും പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പുതിയതായി 7 കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

വുഹാനില്‍ 11 ദശലക്ഷം ആളുകളാണുള്ളത്. എല്ലാവരുടെയും ന്യൂക്ലിക് ആസിഡ് പരിശോധനയാണ് നടത്തുകയെന്ന് വുഹാനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ലി താവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചൈനയില്‍ കോവിഡ് വ്യാപനം ഏതാനും ദിവസങ്ങളിലായി കൂടിവരികയാണ്. 10 ദിവസത്തിനുള്ളില്‍ 300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ്‌ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതോടൊപ്പം രാജ്യത്തുടനീളം കൂട്ടപരിശോധനയും, ലോക്ക്ഡൌണും ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കൊറോണ വൈറസ് മഹാമാരി ചൈനയിലെ വുഹാനിലുള്ള ഒരു ലബോറട്ടറിയിൽ നിന്നാണ് ഉണ്ടായതെന്ന് ലോക രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. അതിന് ധാരാളം തെളിവുകൾ ഉണ്ടെന്ന് യുഎസും വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത്തരം ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. വൈറസ് താനേ ഉണ്ടായതാണെന്ന് ശാസ്ത്രീയമായ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.


Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More