LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യു കെ യില്‍ പ്രവാസികള്‍ക്ക് ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

ലണ്ടന്‍: വിദേശത്തുനിന്നുള്ള തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും ലോക്ക് ഡൌണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വിവിധതരം കൊവിഡ്‌ നിയന്ത്രണങ്ങളിലാണ് ഇപ്പോള്‍ ഇളവുകള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. കൊവിഡ്‌ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. യു കെയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ പരിധി ഇതുവരെ 10 ദിവസമായിരുന്നു. ഇതിലാണ് പ്രാധാനമായും ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ക്വാറന്റീന്‍ പാലിക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം 8 (ഞായര്‍) മുതല്‍ മേല്‍പ്പറഞ്ഞ ഇളവ് പ്രാബല്യത്തില്‍ വരും.  

നേരത്തെ ചെമ്പട്ടികയില്‍ (റെഡ് ലിസ്റ്റ്) പെടുത്തിയിരുന്ന രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്ന ഇന്ത്യയിലെ പ്രവാസികള്‍ക്ക് പുതിയ ഇളവുകള്‍ ആശ്വാസം നല്‍കും. ഇന്ത്യ, ഖത്തര്‍, ബഹറിന്‍, യു എ ഇ എന്നീ രാജ്യങ്ങളെയാണ് അടുത്ത ഞായറാഴ്ച പ്രാബല്യത്തില്‍ വരും വിധം ഏറ്റവും ഒടുവിലായി യുകെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ്‌ വ്യാപനം കുറയുകയും ടി പി ആര്‍ റൈറ്റ് താഴുകയും ചെയ്തതിന്റെ ഫലമായാണ് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കുകള്‍ ഇപ്പോള്‍ എടുത്ത് കളയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വിവിധ ഗള്‍ഫ് രാജ്യങ്ങളും കൊവിഡ്‌ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയോട് സ്വീകരിച്ച സമീപനത്തില്‍ മാറ്റം വരുത്തിത്തുടങ്ങിയിട്ടുണ്ട്. യുഎഇ യില്‍ നിന്ന് വാക്സിനെടുത്ത ഇന്ത്യന്‍ പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് യുഎഇ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തല്‍ക്കാലം താമസവിസയുള്ളവര്‍ക്കാണ് അനുമതി നല്‍കിയതെങ്കിലും ഫ്രീ വിസക്കാര്‍, വിസിറ്റിംഗ് വിസക്കാര്‍ തുടങ്ങിയവര്‍ക്ക് അത് അടുത്ത ഘട്ടത്തില്‍ അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

യുകെയില്‍ എത്തുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പുതിയ കൊവിഡ്‌ ചട്ടങ്ങള്‍ പ്രകാരം സ്വന്തം വീടുകളില്‍ 10 ക്വാറന്‍റൈന്‍ പാലിച്ചാല്‍ മതിയാകും. നേരത്തെ യു കെ യില്‍ എത്തുന്ന ഇന്ത്യാക്കാര്‍ക്ക് ടൂറിസ്റ്റ് ഹോമുകളിലോ, ഹോട്ടലുകളിലോ ഉള്ള ക്വാറന്‍റൈന്‍ നിര്‍ബന്ധമായിരുന്നു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More