LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൈക്കൂലി കേസില്‍ ജയിലില്‍ അടക്കപ്പെട്ട സാംസങ് തലവന് പരോള്‍ അനുവദിച്ചു

സിയോൾ: കൈക്കൂലി കേസില്‍ ജയിലില്‍ അടക്കപ്പെട്ട സാംസങ് മേധാവി ലീ ജേ യാങിന് പരോള്‍ അനുവദിച്ചു. ദക്ഷിണ കൊറിയയിലെ നീതിന്യായ വിഭാഗമാണ് ഇക്കര്യം അറിയിച്ചത്. നിലവിലെ കണക്ക് പ്രകാരം ലോകത്തെ അതിസമ്പന്നരിൽ 188-ാം സ്ഥാനത്താണ് ലീ ജേ യാങ്. 1240 കോടി രൂപയാണ് ഇദ്ദേഹത്തിന്‍റെ ആസ്തി.

രണ്ടര വര്‍ഷത്തെ തടവിനാണ് ലീ ജേ യാങനെ  ശിക്ഷിച്ചത്. മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്  പാർക് ഗ്യൂൻ ഹേയ്ക്ക് സ്ഥാനം നഷ്ടമാകാൻ കാരണമായ കേസിലാണ് ലീ ജേ യാങിനെ ജയിലില്‍ അടച്ചത്. പൊതുവികാരം മാനിച്ചും, ജയിലില്‍ നല്ല പെരുമാറ്റം കാഴ്ചവെച്ചതിന്‍റെ അടിസ്ഥാനത്തിലും നടത്തിയ സമഗ്രമായ അവലോകനത്തിന്‍റെ ഭാഗമായാണെന്ന് ജാമ്യം അനുവദിച്ചതെന്ന് അധികാരികള്‍ പ്രസ്തവനയില്‍ വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊറിയയുടെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുന്ന രീതി രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ലീ ജേ യാങനും പരോള്‍ അനുവദിച്ചിരിക്കുന്നത്. ഇപ്പ്രാവിശ്യം പരോള്‍ അനുവദിക്കുന്നത് 810 പേര്‍ക്കാണ്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തില്‍ 600 ലധികം തടവുകാരെ  മോചിപ്പിച്ചു. അതോടൊപ്പം കൊവിഡ്‌  പ്രതിസന്ധിമൂലം രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാണെന്ന വിദഗ്ദ അഭിപ്രായവും ലീ ജേ യാങിന് പരോള്‍ അനുവദിക്കുന്നതില്‍ പ്രധാന ഘടകമായിരുന്നു. 


Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More