LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ആശങ്കപരത്തി മാര്‍ബര്‍ഗ് വൈറസ്‌

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഗിനിയയിലെ തെക്കന്‍ ഗ്വക്കെഡോ പ്രവിശ്യയിലാണ് മാര്‍ബഗ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. എബോള വൈറസിന്റെ കുടുംബത്തില്‍പെട്ടതാണ് മാര്‍ബഗ് വൈറസും. ഗ്വക്കെഡോയില്‍ ആഗസ്റ്റ് ആദ്യം മരിച്ച വ്യക്തിയുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ എബോള നെഗറ്റീവായി എന്നാല്‍ മാര്‍ബര്‍ഗ് പോസിറ്റീവാവുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്.

പഴംതീനി വവ്വാലില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗം മനുഷ്യന്റെ രക്തത്തിലൂടെയും മറ്റ് ശരീര ദ്രവങ്ങളിലൂടെയുമാണ് മറ്റുളളവരിലേക്ക് പകരുക. രോഗം പിടിപെട്ടാല്‍ മരണസാധ്യത കൂടുതലുളള വൈറസാണ് മാര്‍ബര്‍ഗ്. വൈറസ് ശരീരത്തിലെത്തി 9 ദിവസങ്ങള്‍ക്കുശേഷമാണ് രോഗബാധ പ്രകടമാവുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കടുത്ത പനി, തലവേദന, ശാരീരിക അസ്വസ്തതകള്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. മാര്‍ബര്‍ഗ് വൈറസിനെ പ്രതിരോധിക്കാന്‍ പ്രത്യേക വാക്‌സിനുകളോ ആന്റീവൈറല്‍ ചികിത്സകളോ ഇല്ല. നേരത്തേ ദക്ഷിണാഫ്രിക്ക, ഉഗാണ്ട, കെനിയ, കോംഗോ എന്നിവിടങ്ങളില്‍ മാര്‍ബര്‍ഗ് സ്ഥിരീകരിച്ചിരുന്നു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More