LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബലാത്സംഗത്തിന്‍റെ കുറഞ്ഞ ദൈര്‍ഘ്യം പരിഗണിച്ച് ശിക്ഷ ഇളവ് ചെയ്ത് കോടതി

സ്വിറ്റ്സര്‍ലന്‍ഡ്: സ്വിറ്റ്‌സർലണ്ടിലെ സബർബസിൽ ബലാത്‌സംഗം ചെയ്യപ്പെട്ട യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ശിക്ഷയില്‍  ഇളവ് നല്‍കി കോടതി. യുവതിക്ക് നേരിടേണ്ടി വന്ന ബലാത്സംഗം വെറും 11 മിനിട്ടു നേരം മാത്രമേ നീണ്ടു നിന്നുള്ളൂ എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ ജയിൽ ശിക്ഷ പകുതിയായി കുറച്ച്  ജഡ്ജി ഉത്തരവിട്ടത്.  

പോർച്ചുഗീസുകാരനായ ഒരു 33 കാരനും അയാളുടെ സുഹൃത്തായ മറ്റൊരു 17 കാരനും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. കേസ് കോടതിയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് 11 മിനിറ്റ് സമയത്തെ പീഡനം മാത്രമാണെന്നും, കുട്ടിക്ക് കാര്യമായി ശാരീരിക മുറിവുകല്‍ ഉണ്ടായില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ  ഭാഗികമായി കുറ്റപ്പെടുത്തുന്ന വിധിയാണിതെന്ന്  ഇരയുടെ അഭിഭാഷകൻ പറഞ്ഞു. നിരവധിയാളുകള്‍ കോടതി വിധിക്കെതിരെ പ്രതിക്ഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെയും, പ്രതികളുടെയും വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പതിനൊന്നു മിനിട്ടു നേരത്തെ ബലാത്സംഗം, അതിന് ഇരയാകുന്ന സ്ത്രീക്ക് പതിനൊന്നു മണിക്കൂർ ആയിട്ടാണ് അനുഭവപ്പെടുക. അതിന്‍റെ മാനസിക ആഘാതം അവരെ മരണം വരെയും പിന്തുടരുമെന്നുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ നിയമം അനുസരിച്ച് ബലാൽക്കാരമായി, അക്രമങ്ങളുടെ അകമ്പടിയോടെ നടക്കുന്ന സെക്സ് മാത്രമേ അവിടെ ബലാത്‌സംഗത്തിന്റെ പരിധിയിൽ ഉള്‍പ്പെടുകയുള്ളൂ. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More