LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 8 പേരെ കാണാനില്ല

മോസ്കോ: വിനോദ സഞ്ചാരികളടക്കം 16 പേര്‍ യാത്ര ചെയ്ത ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. കിഴക്കൻ റഷ്യയിലെ കാംചട്ക ഉപദ്വീപിൽ ഇന്നു പുലർച്ചയൊണ് സംഭവം. 8 പേരെ കാണാതായി. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തടാകത്തില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 76 ചതുരശ്വ കിലോമീറ്റർ വിസ്തൃതിയും 316 മീറ്റർ പരമാവധി ആഴവുമുള്ള കുരിൽ തടാകത്തിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. കാണാതായിരിക്കുന്നവര്‍ മരണപ്പെട്ടതായാണ് കരുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കാംചട്കയിലെ ക്രൊനോട്‌സ്‌കി നാഷനൽ റിസർവിൽ വിനോദസഞ്ചാരത്തിനെത്തിയവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. 

വിറ്റ്‌യാസ് എയ്‌റോ കമ്പനിയുടെ എം-8 ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്. 13 വിനോദസഞ്ചാരികളും മൂന്ന് ക്രൂ അംഗങ്ങളുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 8 പേര്‍ തകര്‍ന്നു വീണാ ഹെലികോപ്റ്ററിന്‍റെ ഭാഗങ്ങളുടെ സഹായത്താല്‍ രക്ഷപ്പെട്ടു. ഇവരില്‍ രണ്ട് പേര്‍ ഗുരുതര പരിക്കുകളായി ആശുപത്രിയില്‍ ചികില്‍സയിലാണെന്നും അധികാരികള്‍ പറഞ്ഞു. അപകടം നടന്ന പ്രദേശത്ത് ഹെലികോപ്റ്ററുകളിൽ മാത്രമേ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. മുങ്ങൽ വിദഗ്ദര്‍ ഉൾപ്പെടെ നിരവധി പ്രാദേശിക ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും അധികാരികള്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

37 വർഷം മുമ്പ് സോവിയറ്റ് കാലഘട്ടത്തിൽ നിർമ്മിച്ച ഹെലികോപ്റ്ററാണ് എം-8. അടുത്തിടെ ഹെലികോപ്റ്ററിന്‍റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെന്ന് വിറ്റ്‌യാസ് എയ്‌റോ കമ്പനി  ഡയറക്ടർ പറഞ്ഞു.1960 കളിൽ രൂപകൽപ്പന ചെയ്ത രണ്ട് എഞ്ചിൻ ഹെലികോപ്റ്ററാണ് Mi-8. റഷ്യയിലും മുൻ സോവിയറ്റ് രാജ്യങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More