LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മക്കള്‍ രാക്ഷസന്‍മാരായി വളരുമോയെന്ന ഭയം, കുട്ടികളെ കൊലപ്പെടുത്തി പിതാവ്

ലോസ് ഏന്‍ഞ്ചല്‍സ്: മക്കള്‍ രാക്ഷസന്മാരായി വളരുമോയെന്ന ഭയത്താല്‍ കുട്ടികളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. കാലിഫോർണിയയിലെ സർഫിംഗ് സ്കൂൾ ഉടമയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2 വയസ്സുള്ള മകനെയും 10 മാസം പ്രായമുള്ള മകളെയും മെക്സിക്കോയിലെ റോസാരിറ്റോയിലേക്ക് കൊണ്ടുപോയി കൊലപെടുത്തിയെന്ന് മാത്യു ടെയ്ലർ കോൾമാൻ പോലീസിനോട് സമ്മതിച്ചു. 

ഇലുമിനാറ്റി, ക്യൂ അന്നാന്‍ എന്നീ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ മക്കള്‍ രാക്ഷസന്‍മാരായി വളരുമെന്ന് തനിക്ക് വെളിപാട് ലഭിച്ചെന്നും, അതിനാല്‍ ലോകത്തെ രക്ഷിക്കാന്‍ അവരെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കോള്‍മാന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്. തന്റെ ഭാര്യക്ക് സാത്താന്‍റെ ഡിഎൻഎ ഉണ്ട്. അത് കുട്ടികൾക്ക് ലഭിച്ചു. നിയമപ്രകാരം താൻ ചെയ്തത് തെറ്റാണെന്ന് തനിക്കറിയാമെന്നും എന്നാൽ ലോകത്തെ രക്ഷിക്കാന്‍ തനിക്ക് ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലായെന്നുമാണ് അയാള്‍ പറഞ്ഞത്. ഓഗസ്റ്റ്‌ 31- നാണ് കേസ് വിചാരണ ആരംഭിക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമേരിക്കയില്‍ തീവ്ര വലതുപക്ഷ വിഭാഗത്തിനിടയില്‍ പ്രചാരമുള്ള ഒന്നാണ് ക്യൂ അന്നാന്‍. സാത്താൻ സേവകരായ ഡെമോക്രാറ്റുകളും താരങ്ങളുമെല്ലാമടങ്ങുന്ന ഒരു കൂട്ടം കുട്ടികളെ തട്ടികൊണ്ട് പോകുകയും ലൈംഗിക അതിക്രമത്തിന് വിധേയരാക്കുകയും ചെയ്യുന്നു. ഇതിനെതിരെ രാജ്യത്ത് ശക്തമായ ബോധവത്ക്കരണം അധികാരികള്‍ നടത്തുന്നുണ്ട്. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More