LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദി രാജി വെക്കുക; സ്വാതന്ത്ര്യ ദിനത്തില്‍ ബാനറുമായി പ്രതിഷേധം

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ ദിനത്തില്‍ ബാനറുമായി പ്രതിഷേധം. ലണ്ടന്‍ പാലത്തിലാണ് പ്രവാസികള്‍ ബാനര്‍ തൂക്കിയത്‌. സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ് പ്രതിഷേധം നടത്തിയത്. അതോടൊപ്പം മോദി ഭരണത്തിൽ കൊല്ലപ്പെട്ട എല്ലാവരെയും അനുസ്മരിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് മെഴുകുതിരി കത്തിച്ചതായും സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യ 75 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, രാജ്യത്തിന്‍റെ മതേതര ഭരണഘടന തകിടം മറിഞ്ഞിരിക്കുന്നുവെന്ന് സോളിഡാരിറ്റി സംഘാടകരിലൊരാളായ മുക്തി ഷാ പറഞ്ഞു. അതോടോപ്പം നിരവധി ആളുകള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലുകളില്‍ കഴിയുന്നു. കൊവിഡ്‌ വ്യാപന സമയത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ അശ്രദ്ധയുടെ ഭാഗമായി ലക്ഷക്കണക്കിന് ആളുകള്‍  മരണപ്പെട്ടിരിക്കുന്നുവെന്നും സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിന്‍റെ പ്രസ്താവനയില്‍ പറയുന്നു. ആഗസ്റ്റ് 8 ന് ഡൽഹിയിലെ ജന്തർ മന്തറിൽ മുസ്ലീങ്ങൾക്കെതിരായ അക്രമത്തിന് ആഹ്വാനം ചെയ്ത് ആളുകൾ മുദ്രാവാക്യം വിളിച്ച സംഭവത്തെയും സോളിഡാരിറ്റി അപലപിച്ചു. മുൻ ഭാരതീയ ജനതാ പാർട്ടി വക്താവ് അശ്വിനി ഉപാധ്യായയാണ് പരിപാടി സംഘടിപ്പിച്ചത്.  

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More