LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താലിബാന്‍-ചൈന-പാക് സഖ്യം ഒരു വര്‍ഷത്തിനുളളില്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് സുബ്രമണ്യന്‍ സ്വാമി

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത സംഭവത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. താലിബാന്‍ ചൈനയും പാക്കിസ്ഥാനുമായി സഖ്യമുണ്ടാക്കി ഒരു വര്‍ഷത്തിനുളളില്‍ ഇന്ത്യയെ ആക്രമിക്കുമെന്നാണ് സുബ്രമണ്യന്‍ സ്വാമി പറയുന്നത്. അഫ്ഗാനിസ്ഥാനെ സുരക്ഷിത താവളമായി ഉപയോഗിച്ച് അവര്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് സുബ്രമണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

അഫ്ഗാനിസ്ഥാനില്‍ താലിബാന് പിന്തുണ നല്‍കുന്നത് ചൈനയും പാക്കിസ്ഥാനുമാണെന്ന് ആരോപണങ്ങളുയരുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍ താലിബാനില്‍ നിന്ന് വീണ്ടെടുക്കാനായി താലിബാന്‍ വിരുദ്ധ ശക്തികള്‍ക്ക് ഇന്ത്യ വാതില്‍ തുറന്നുനല്‍കണമെന്ന് സുബ്രമണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കാബൂളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനായി ഇന്ത്യ ഇരുപതിനായിരം സൈനികരെ വിന്യസിക്കണമെന്നും സുബ്രമണ്യന്‍ സ്വാമി മോദി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍  താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തത്. കാബൂളിന്റെ നാലുഭാഗവും താലിബാന്‍ തീവ്രവാദികള്‍ പിടിച്ചടക്കിയതായി അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. താലിബാന്‍ തീവ്രവാദികള്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടിരുന്നു. പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കിമാറ്റിയുളള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More