LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആറ് മാസത്തിന് ശേഷം ന്യൂസിലാന്‍റില്‍ കൊവിഡ്‌ ; ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വെല്ലിംഗ്ടണ്‍: ആറുമാസത്തിന് ശേഷം ന്യൂസിലാന്‍റില്‍ കൊവിഡ്‌ കേസ് സ്ഥിരീകരിച്ചു. ഡെല്‍റ്റ വകഭേദമാണ് ഓക്ക്‌ലാൻഡില്‍ താമസിക്കുന്ന 58-കാരന് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. ന്യൂസിലാന്‍റ്  പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3 ദിവസമാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ആറുമാസത്തിനിടെ ഒരുകൊവിഡ്‌ കേസുപോലും ഇല്ലാതിരുന്ന രാജ്യമാണ് ന്യൂസിലാന്‍റ്. അതിനാല്‍ പുതിയ കൊവിഡ്‌ കേസ് ആശങ്കയുയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ട് വീഴ്ചക്കും ഗവണ്‍മെന്‍റ് തയ്യാറല്ല. അതിനാല്‍ രാജ്യത്ത് 3 ദിവസത്തേക്ക് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തുവെന്ന് ജസീന്ത ആര്‍ഡന്‍ പറഞ്ഞു. ഓക്ക്‌ലാൻഡിലും സമീപത്തുള്ള കോറമാണ്ടൽ പ്രദേശത്തും ഒരാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്നും ജസീന്ത കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയന്ത്രണങ്ങള്‍ ശകതമാക്കിയെങ്കില്‍ മാത്രമേ രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. നമുക്ക് മുന്‍പില്‍ വരുന്ന അവസരങ്ങള്‍ നാം ഉപയോഗപ്പെടുത്തി ഇതില്‍ നിന്ന് പുറത്ത് വരാനാണ് ശ്രമിക്കേണ്ടത്. ചെറിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നീണ്ട കാലത്തെ ലോക്ക് ഡൌണിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എത്രയും വേഗം ലോക്ഡൗണില്‍ നിന്നും പുറത്തുവരുന്നതാണെന്നും ജസീന്ത വ്യക്തമാക്കി.

Contact the author

Web Desk