LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശശിയിൽ നിന്ന് ശശി തരൂരിലേക്കുള്ള ദൂരമേറെയാണ്- രാഹുല്‍ മാങ്കൂട്ടത്തില്‍

സുനന്ദാ പുഷ്ക്കര്‍ കേസില്‍ വിധിയുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിനെയും, സംഘപരിവാറിനെയും വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കേന്ദ്രത്തില്‍ തരൂരിനെ സംഘപരിവാർ വേട്ടയാടിയപ്പോൾ ചൂട്ട് പിടിച്ചത് കേരളത്തിലെ സി.പി.എമ്മും അവരുടെ മാധ്യമങ്ങളുമാണ്. എന്നാല്‍ ശശിയിൽ നിന്ന് ശശി തരൂരിലേക്കുള്ള ദൂരമേറെയാണെന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്

 ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഏഴ് വർഷത്തെ പീഡനങ്ങൾക്ക് ശേഷം നീതി പീഠം ശശി തരൂരിനെ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ നിന്നൊഴിവാക്കിയിരിക്കുന്നു.ഘനപ്പെട്ട പുസ്തകങ്ങളും നയതന്ത്ര രംഗത്തെ മികവിനാലും ലോക ശ്രദ്ധ നേടിയ പ്രതിഭയായ തരൂർ കോൺഗ്രസുകാരനായതിന്റെ പേരിൽ സംഘ് പരിവാർ വേട്ടയാടിയപ്പോൾ ചൂട്ട് പിടിച്ചത് കേരളത്തിലെ സി.പി.എമ്മും അവരുടെ മാധ്യമങ്ങളുമാണ്.
അറിവ് കൊണ്ടും ചരിത്ര ജ്ഞാനം കൊണ്ടും തരൂരിന്റെ ആർഗ്യുമെന്റിന് മുന്നിൽ സംഘ് പരിവാറിന്റെ നുണക്കോട്ടകൾ പൊളിഞ്ഞു പോവുമ്പോഴാണ് സുനന്ദയുടെ മരണം സംഭവിക്കുന്നത്. അധികാരമുപയോഗിച്ച് സുനന്ദയുടെ മരണത്തെ കൊലപാതകമാക്കി തരൂരിനെ പ്രതിയാക്കാനുള്ള വ്യഗ്രതയിലായിരുന്നു പരിവാരങ്ങൾ. അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി യോടൊപ്പം പാക്കിസ്ഥാനിലെ മെഹർ തരാറിനെ തേടിയിറങ്ങിയത് കേരളത്തിലെ പീപ്പിൾ ടിവിയായിരുന്നു.
കൊലപാതകവും പീഡനവും പാർട്ടി കോടതി അന്വേഷിച്ച് തീർപ്പ് വിധിച്ചത് പോലെയല്ല ഇന്ത്യൻ ഭരണഘടന പ്രമാണമായി സ്വീകരിച്ച ഇന്ത്യയിലെ നീതി പീഠമാണ് തരൂരിനെ കുറ്റവിമുക്തനാക്കിയത്, അല്ലാതെ പാലക്കാട്ടെ തീവ്രത അന്വേഷണ കമ്മീഷനല്ല എന്നോർമ വേണം സംഘാക്കളെ...ശശിയിൽ നിന്ന് ശശി തരൂരിലേക്കുള്ള ദൂരമേറെയാണ്

സുനന്ദാ പുഷ്ക്കര്‍ കേസില്‍ ശശി തരൂര്‍ എം.പിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ശശി തരൂരിന് മേല്‍ ആത്മഹത്യാ പ്രവണതാക്കുറ്റം നിലനില്‍ക്കില്ലെന്നും ദില്ലി റോസ് അവന്യൂ കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്. തരൂരിനെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലീസ് പരാജയപ്പെടുകയും ചെയ്തു.
Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More