LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഫ്ഗാനിസ്ഥാനില്‍ തുടക്കം മുതലേ അമേരിക്ക പരാജയമായിരുന്നുവെന്ന് ഗോര്‍ബച്ചേവ്

മോസ്‌കോ: അഫ്ഗാനിസ്ഥാനില്‍ നിന്നുളള അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തില്‍  പ്രതികരണവുമായി സോവിയറ്റ് യൂണിയന്‍ മുന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്. അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം തെറ്റായ തീരുമാനമായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നാറ്റോ സൈന്യത്തെ വിന്യസിച്ചത് തുടക്കം മുതലേ തന്നെ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയും അമേരിക്കയും നേരത്തേ തന്നെ പരാജയം സമ്മതിക്കേണ്ടതായിരുന്നു. സംഭവിച്ച തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊളളുകയും സമാനമായ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ഇപ്പോള്‍ പ്രധാനമായും ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റഷ്യയുടെ ആര്‍ ഐ എ ന്യൂസ് ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1985-ലാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് സോവിയറ്റ് യൂണിയന്‍ പിന്മാറിയത്. എന്നാല്‍് അമേരിക്കയെപ്പോലെ പെട്ടെന്ന് ഒരു ഇറങ്ങിപ്പോവലായിരുന്നില്ല സോവിയറ്റ് യൂണിയന്‍ നടത്തിയത്. അഫ്ഗാന്‍ സര്‍ക്കാരിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്ത് പാക്കിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുമായി കരാറൊപ്പിട്ടായിരുന്നു സോവിയറ്റ് യൂണിയന്‍ പിന്മാറിയത്.


Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More