LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

2-ജി സ്പെക്ട്രം കേസ് അന്വേഷിച്ച ഇ ഡി ഉദ്യോഗസ്ഥന്‍ ബിജെപിയിലേക്ക്

ഡല്‍ഹി: യുപിഎ കാലത്ത് ഉയര്‍ന്ന പ്രധാന അഴിമതിക്കേസുകള്‍ അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥന്‍ രാജേശ്വർ സിങ് ബിജെപിയിലേക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് ജനവിധി തേടുമെന്നാണ് സൂചന. രാജേശ്വർ സിങ്  ജോലിയില്‍ നിന്ന് നിര്‍ബന്ധിത അവധിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. 

നിലവില്‍ ലക്നൗവിലെ സോണൽ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ  ജോയിന്‍റ്  ഡയറക്ടറായാണ് രാജേശ്വർ സിങ് . 2-ജി സ്‌പെക്ട്രം അഴിമതിക്കേസ്, 2010ലെ കോമൺവെൽത്ത് അഴിമതി, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്, മുൻ ധനമന്ത്രി പി. ചിദംബരവും മകൻ കാർത്തിയുമായി ബന്ധപ്പെട്ട കേസുകള്‍, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഢി, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധുകോഡ എന്നിവർക്കെതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്നതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണ് രാജേശ്വർ സിങ്. രാഷ്ട്രീയ ബന്ധമുള്ള കള്ളപ്പണക്കേസുകൾ അന്വേഷിച്ചിരുന്ന ഇഡി ഉദ്യോഗസ്ഥ സംഘത്തിന് നേതൃത്വം നൽകിയിരുന്നതും രാജേശ്വർ സിങാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടാം യുപിഎ സര്‍ക്കാന്‍റെ പതനവും മോദിയുടെ അധികാരവും ഉറപ്പാക്കിയ രണ്ട് സുപ്രധാന കേസുകളായിരുന്നു 2 ജി സ്‌പെക്ട്രം കേസും കോമൺവെൽത്ത് അഴിമതിക്കേസും. പി. ചിദംബരവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണവും അന്വേഷിച്ചത് രാജേശ്വർ സിങായിരുന്നു. കേസിന്‍റെ ഭാഗമായി ചിദംബരത്തിന് മാസങ്ങളോളം ജയിലില്‍ കഴിയേണ്ടിയും വന്നിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More