LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരുമിച്ച് നില്‍ക്കണം; മറ്റുവഴികളില്ല -പ്രതിപക്ഷ നിരയുടെ നേതൃത്വമേറ്റെടുത്ത് സോണിയ

ഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ലക്ഷ്യബോധത്തോടെയുള്ള പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ നേതൃത്വം സ്വയം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ''നമുക്ക് മുന്നില്‍ മറ്റുവഴികളില്ല, ഒറ്റക്കെട്ടായി നില്‍ക്കണമെന്നാവശ്യപ്പെടുന്ന സമയം വന്നുചേര്‍ന്നിരിക്കുന്നു. പൊതുതെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഒറ്റക്കെട്ടായി മുന്നേറണം."- സോണിയാ ഗാന്ധിയുടെ പ്രസംഗവും ആഹ്വാനവും പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പുതിയ ആവേശം പകര്‍ന്നു. "ചില നിര്‍ബന്ധങ്ങളുള്ളവരാണ് നാമെല്ലാവരും, എന്നാല്‍ അതെല്ലാം മാറ്റിവെച്ചുകൊണ്ട് രാജ്യതാത്പര്യത്തിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദര്‍ഭമാണിത്-19 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തില്‍ സോണിയാഗാന്ധി പറഞ്ഞു. 

എന്‍സിപി അധ്യക്ഷനും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ ശരത് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി രാജ, തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ആര്‍ജെഡി നേതാവും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിനടന്ന യോഗത്തില്‍ ആവേശത്തോടെയാണ് പങ്കെടുത്തത്. '' ഈ വെല്ലുവിളി ഒത്തൊരുമിച്ച് നിന്നാല്‍ മാത്രമേ നമുക്ക് നേരിടാന്‍ കഴിയൂ, കാലത്തിന്റെ ആവശ്യത്തിനൊത്ത് ഉയരാന്‍ നാം തയാറാകണം. നമുക്കതിന് കഴിയും" സോണിയാഗാന്ധി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സോണിയാ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ യാതൊരെതിര്‍പ്പുമില്ലാതെയാണ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തത്. കോണ്‍ഗ്രസ്, ഡിഎംകെ, എന്‍സിപി, സിപിഎം, സിപിഐ, തൃണമുല്‍ കോണ്‍ഗ്രസ്, ആര്‍എസ് പി, ശിവസേന, ആര്‍ജെഡി, പിഡിപി, നാഷണല്‍ കോണ്‍ഫ്രന്‍സ്, ജെഎംഎം, എല്‍ജെഡി, കേരളാ കോണ്‍ഗ്രസ്, ഐയുഎംഎല്‍, ആര്‍എല്‍ഡി, വിസികെ, ടിഎംസി, ജെഡിഎസ് തുടങ്ങി 19 പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. സെപ്തംബര്‍ 20 മുതല്‍ 30 വരെയുള്ള കാലയളവില്‍ വലിയ തോതിലുള്ള ബഹുജന സമരങ്ങള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.     

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More