LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് ഓണത്തിന് വിറ്റത് 750 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് വിറ്റത് 750 കോടി രൂപയുടെ മദ്യമെന്ന് കണക്കുകള്‍. സമീപകാലത്ത് നടന്ന ഏറ്റവും മികച്ച വിലപ്പനയാണിതെന്ന് ബെവ്കോ അറിയിച്ചു. ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിഞ്ഞത് ഉത്രാടനാളിലാണ്. അന്ന് മാത്രം 85 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. 

ഓണത്തിന് മുന്‍പ് മദ്യം ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങുമെന്ന് ബെവ്കോ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 13 ഔട്ട്‌ലെറ്റുകളിലെ സ്റ്റോക്ക്‌, വില വിവരങ്ങള്‍ എന്നിവ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍റെ സൈറ്റില്‍ കയറി ഓണ്‍ലൈന്‍ വഴി പണം അടച്ച് മദ്യം വാങ്ങാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയത്. വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും. വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പെയ്മെന്‍റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പെയ്മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പണമടയ്ക്കാം. അതിന് ശേഷം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭ്യമാകും. ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്തിയവര്‍ക്കായി എല്ലാ ബെവ്കോ ഔട്ട്‌ലെറ്റുകളിലും പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ്.  1,04,00,000 രൂപയുടെ മദ്യവില്പനയാണ് നടന്നത്. കണ്‍സ്യൂമര്‍ഫെഡില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് കുന്നംകുളത്തെ ഔട്ട്‌ലെറ്റിലാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More