LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താലിബാനെ ശാക്തീകരിച്ചത് പാകിസ്ഥാന്‍ - അഫ്ഗാന്‍ ഗായിക ആര്യാനാ സെയ്ദ്

ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാനെ ശക്തിപ്പെടുത്തിയത് പാക്കിസ്ഥാനാണെന്ന് പ്രമുഖ അഫ്ഗാന്‍ ഗായിക ആര്യാന സെയ്ദ് പറഞ്ഞു. ഇത് തെളിയിക്കുന്ന വീഡിയോസ് നിരവധി പുറത്തുവന്നിട്ടുണ്ട്. താലിബാനുമായി സംഘര്‍ഷമുണ്ടാകുമ്പോഴെല്ലാം അഫ്ഗാന്‍ സര്‍ക്കാര്‍ പാക് പൌരന്മാരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും ഗായിക ആര്യാന സെയ്ദ് പറഞ്ഞു. താലിബാന്‍കാര്‍ക്ക് പരിശീലനവും യഥാസമയം നിര്‍ദ്ദേശങ്ങളും നല്‍കുന്നത് പാക്കിസ്ഥാനാണ്. ഇനിയെങ്കിലും അഫ്ഗാന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നിര്‍ത്താന്‍ പാകിസ്ഥാന്‍ തയാറാകണമെന്നും ആര്യാന സെയ്ദ് പറഞ്ഞു.

താലിബാന്‍ പരിശീലന കേന്ദ്രങ്ങള്‍ പാക്കിസ്ഥാനിലുണ്ട്. പാകിസ്ഥാന്‍ താലിബാന് നല്‍കുന്ന ധനസഹായം ഇല്ലാതാക്കണമെങ്കില്‍ അന്താരാഷ്ട്ര സമൂഹം പാകിസ്ഥാന് നല്‍കുന്ന സാമ്പത്തീക പിന്തുണ നിര്‍ത്തണമെന്നും അഫ്ഗാന്‍ ഗായിക അഭിപ്രായപ്പെട്ടു. അതേസമയം  പ്രതിസന്ധിഘട്ടങ്ങളില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ സഹായിച്ചിട്ടുണ്ടെന്നും ഇന്ത്യ യഥാര്‍ത്ഥ സുഹൃത്താണെന്നും ആര്യാന സെയ്ദ് പറഞ്ഞു. എ എന്‍ ഐ ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഫ്ഗാന്‍ ഗായിക ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രസിഡന്‍റ് അഷ്‌റഫ്‌ ഗനി ഒരു കൂട്ടം പാക്കിസ്ഥാനികളുടെ കയ്യില്‍ രാജ്യത്തെ ഏല്‍പ്പിച്ച് പോയതിനെ കുറിച്ച് തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്ന് ആര്യാന പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ സൈന്യത്തെയും രാജ്യത്തെ ആകെതന്നെയും തളര്‍ത്തുകയാണ് അഷ്‌റഫ്‌ ഗനി ചെയ്തത്. ഒരു നേതാവില്ലാതെ എങ്ങനെ അഫ്ഗാന് താലിബാനെ നേരിടാനാകുമെന്നും അവര്‍ ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താലിബാന്‍, കാബൂള്‍ കീഴടക്കിയ ഉടനെ അമേരിക്കന്‍ വ്യമാസേനയുടെ വിമാനത്തില്‍ കയറിപ്പറ്റിയാണ് ഈ അഫ്ഗാന്‍ പോപ്‌ ഗായിക രക്ഷപ്പെട്ടത്. പിന്നിട് ദോഹ വഴി ഇസ്താംബൂളിലേക്ക് കടന്നതായാണ് സൂചന. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മൂലം ഇസ്താംബൂളിലെ താവളം സംബന്ധിച്ച് ഇതുവരെ ആര്യാന വെളിപ്പെടുത്തിയിട്ടില്ല. താലിബാന്‍ നിഷ്കര്‍ഷിക്കുന്ന മതവിലക്കുകള്‍ ലംഘിച്ച് സ്റ്റേജില്‍ പാട്ടുപാടിയതിന്റെ പേരിലും ഹിജാബ് ധരിക്കാത്തതിന്റെ പേരിലും ഇവര്‍ക്ക് നേരത്തെ തന്നെ താലിബാന്‍ ഭീഷണിയുണ്ടായിരുന്നു.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More