LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉദ്ദവ് താക്കറെയുടെ കരണകുറ്റിക്ക് അടിക്കുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയെ അറസ്റ്റുചെയ്തു

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അടിക്കുമായിരുന്നു എന്ന് പ്രസ്താവനയിറക്കിയ കേന്ദ്രമന്ത്രിയെ മഹാരാഷ്ട്രാ പൊലിസ് അറസ്റ്റുചെയ്തു. വിവാദ പ്രസ്താവനയിറക്കിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയാണ് പൊലിസ് പിടിയിലായത്. രത്നഗിരി പൊലിസ് അറസ്റ്റുരേഖപ്പെടുത്തിയ ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. ശിവസേന പ്രവര്‍ത്തകരുടെ പരാതിയിലാണ് കേന്ദ്രമന്ത്രിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ സ്വാതന്ത്ര്യം ലഭിച്ച ദിവസം മുഖ്യമന്ത്രിക്ക് മറന്നുപോയി എന്നും ആ സമയത്ത് താന്‍ അവിടെയുണ്ടായിരുന്നുവെങ്കില്‍  ഉദ്ദവ് താക്കറെയുടെ കാരണക്കുറ്റിക്ക് ഒന്ന് കൊടുക്കുമായിരുന്നുവെന്നുമാണ് കേന്ദ്രമന്ത്രി നാരായണ്‍ റാണെ പറഞ്ഞത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ശിവസേന പ്രവര്‍ത്തകര്‍ മുംബൈയിലെ നാരായണ്‍ റാണെയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷം വ്യാപിക്കുകയും നാഗ്പൂരിലെ ബിജെപി ഓഫീസിനുനേരെ ശിവസേന കല്ലെറിഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാജ്യസഭാംഗമായ റാണെയെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തത് എന്ന് നാസിക് പൊലീസ് മേധാവി ദീപക് പാണ്ഡെ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അറസ്റ്റിലാവുന്ന ആദ്യകേന്ദ്രമന്ത്രിയായി നാരായണ്‍ റാണെ.

Contact the author

Web desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More