LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അബ്ദുള്ളക്കുട്ടി വര്‍ഗ്ഗീയത പറയുന്നു; ഡിജിപിക്ക് പരാതി നല്‍കി ജമാഅത്തെ ഇസ്ലാമി

തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ. പി. അബ്ദുള്ളക്കുട്ടി വര്‍ഗ്ഗീയത പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡിജിപിക്ക് പരാതി നല്‍കി ജമാഅത്തെ ഇസ്ലാമി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ തീവ്രവാദിയായി ഉപമിച്ച സംഭവത്തിലാണ് പരാതി. നേരത്തെ യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയും ബിജെപി നേതാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അബ്ദുള്ളകുട്ടിയുടേത് വര്‍ഗീയ കലാപത്തിനുള്ള ശ്രമമാണെന്നും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച അബ്ദുള്ളക്കുട്ടിക്ക് എതിരെ കേസ് എടുക്കണന്നുമാണ് യൂത്ത് ലീഗ് പരാതിയിലെ ആവശ്യം. വാരിയംകുന്നനും ആലി മുസ്ലീയാരും മലബാര്‍ കലാപത്തിന്റെ നായകനായിരുന്നു. അവരെ അപമാനിക്കുക വഴി ഒരു സമുദായത്തെ അപമാനിക്കാനാണ് അബ്ദുള്ളക്കുട്ടി ശ്രമിച്ചതെന്നും യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവനാണെന്നാണ് അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. അദ്ദേഹത്തിന് സ്മാരകം ഉണ്ടാക്കുന്നതും അത് സ്വാതന്ത്ര്യസമരമാണെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ചരിത്ര നിരാസവും, സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More