LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: ലോകത്ത് നിയന്ത്രണം ശക്തമാകുന്നു,നൂറു കോടിയിലധികമാളുകള്‍ വീടുകളില്‍

ജനീവ: ലോകത്താകെ കൊറോണ ജാഗ്രത ശക്തമാകുകയാണ്.ചൈനയ്ക്കു പിറകെ ഇറ്റലിയുടെ അതിദയനീയ അവസ്ഥയാണ് ലോക രാഷ്ട്രങ്ങളുടെ ജാഗ്രത കൂട്ടിയത്. ഏകദേശം അയ്യായിരത്തോളം ആളുകളാണ് ഇറ്റലിയില്‍ മാത്രം കൊറോണ രോഗ ബാധമൂലം മരണമടഞ്ഞത്. രോഗബാധയുണ്ടായവരില്‍ ഏകദേശം ഒന്‍പതു ശതമാനത്തില്‍ താഴെ ആളുകള്‍ മരണത്തിനു കീഴടങ്ങി.

ചെറിയ കാലയളവില്‍ ചൈനയിലും ഇറ്റലിയിലും ഉണ്ടായ വമ്പിച്ച ആള്‍നാശവും തുടര്‍ന്ന് ഈ രാജ്യങ്ങള്‍ എത്തിപ്പെട്ട അതി ഗുരുതരമായ പ്രതിസന്ധിയുമാണ് വളരെ കര്‍ശനമായ ജാഗ്രത പുലര്‍ത്താന്‍ മറ്റു രാഷ്ട്രങ്ങള്‍ക്ക് പാഠമായത്. ചൈനക്കും ഇറ്റലിക്കും പിന്നാലെ ഫ്രാന്‍സ്. ബ്രിട്ടന്‍, ഇറാന്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കോറോണാ പ്രതിസന്ധി രൂക്ഷമാകുകയാണ്. തൊട്ടുപിന്നാലെ സൌദിഅറേബ്യ അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങളുണ്ട്. ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളും കൊറോണയുടെ സാമൂഹ്യ വ്യാപനം തടയാനായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുകയാണ്.

ലോകത്ത് കോറോണാ ബാധയെ തുടര്‍ന്നു ഇതിനകം പതിമൂവായിരത്തിലധികം ആളുകള്‍ മരണമടഞ്ഞുകഴിഞ്ഞു. ലോകത്തെ അതിസമ്പന്ന രാഷ്ട്രങ്ങള്‍ മുതല്‍ വികസ്വരരാജ്യങ്ങള്‍ വരെ മറ്റൊന്നും ചിന്തിക്കാനാവാതെ കോറോണാ വൈറസില്‍ നിന്നുള്ള മുക്തി മാത്രം ലക്‌ഷ്യം വെച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളില്‍ വലിയൊരു വിഭാഗം സാമ്പത്തിക,തൊഴില്‍ രംഗത്തെ തങ്ങളുടെ ഇടപെടല്‍ ശേഷി നഷ്ടപ്പെട്ട് വീടുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു. ശനിയാഴ്ച ഒറ്റ ദിവസംകൊണ്ട് ഇറ്റലിയില്‍ മാത്രം എണ്ണൂറില്‍ താഴെ ആളുകള്‍ മരണപ്പെട്ടു. നാല്പതോളം രാജ്യങ്ങളിലായി നൂറുകോടിയിലധികം ആളുകള്‍ സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ അതി ജാഗ്രതാ നിര്‍ദ്ദേശമനുസരിച്ച് വീടകങ്ങളിലാണ്. 

Contact the author

web desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More