LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അച്ഛനെയും മകളെയും മോഷ്ടാക്കളെന്നാരോപിച്ച് പരസ്യവിചാരണ ചെയ്തു ; പിങ്ക് പൊലീസിനെതിരെ പരാതി

തിരുവനന്തപുരം: അച്ഛനെയും മകളെയും മോഷ്ടാക്കളായി ചിത്രീകരിക്കാന്‍ പിങ്ക് പൊലീസ് ശ്രമിച്ചതായി പരാതി. പൊലീസുകാരിയുടെ മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പൊലീസുകാര്‍ അപമര്യാദയായി പെരുമാറുകയും പരസ്യമായി വിചാരണ ചെയ്യുകയും ചെയ്‌തെന്നാണ് പരാതി. തിരുവനന്തപുരം തോന്നക്കല്‍ സ്വദേശി ജയചന്ദ്രനാണ് പിങ്ക് പൊലീസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒയുടെ വലിയ വാഹനം വരുന്നതുകാണാനാണ് താനും മൂന്നാം ക്ലാസുകാരിയായ മകളും റോഡിലെത്തിയത്. മകള്‍ക്ക് കുടിക്കാനായി വെളളം വാങ്ങി തിരികെ വരുന്നതിനിടയില്‍ പിങ്ക് പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തി മൊബൈല്‍ പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു. താന്‍ മൊബൈല്‍ മോഷ്ടിച്ച് മകള്‍ക്ക് നല്‍കുന്നത് കണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞത്. മകള്‍ കരയാന്‍ തുടങ്ങിയതോടെ പൊലീസുകാര്‍ ആളുകളെ വിളിച്ചുകൂട്ടി പരസ്യമായി ദേഹപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ജയചന്ദ്രന്‍ ആരോപിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നുതന്നെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി എന്നാല്‍ തുടര്‍ന്നും പൊലീസ് ആക്ഷേപിച്ചു. പരസ്യമായി തന്നെയും മകളെയും വിചാരണ ചെയ്ത് മോഷ്ടാക്കളായി ചിത്രീകരിച്ച പിങ്ക് പൊലീസിനെതിരെ നടപടിയെടുക്കണമെന്നാണ് ജയചന്ദ്രന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വാഹനത്തിനടുത്തുനിന്ന ഇവരോട് ഫോണിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തത് എന്നാണ് പൊലീസിന്റെ വാദം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More