LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുപ്പത്തിയാറ് മണിക്കൂറിനുളളില്‍ കാബൂളില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകും; മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്ക. അടുത്ത മുപ്പത്തിയാറ് മണിക്കൂറിനുളളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 'അഫ്ഗാനിസ്ഥാനിലെ സ്ഥിതി അതീവഗുരുതരമാണ്. വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം നടക്കാനുളള സാധ്യത വളരെ കൂടുതലാണ്. അടുത്ത ഇരുപത്തിനാല് മണിക്കൂറിനും മുപ്പത്തിയാറ് മണിക്കൂറിനുമുളളില്‍ ഭീകരാക്രമണം ഉണ്ടാകും' എന്നാണ് ജോ ബൈഡന്‍ പറഞ്ഞത്. 

കഴിഞ്ഞ ദിവസമാണ് കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തില്‍ ചാവേറാക്രമണം നടന്നത്. സ്ഫോടനത്തില്‍ 169 അഫ്ഗാന്‍ പൌരന്‍മാര്‍ക്കും 11 യുഎസ് സൈനികര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ ബ്രിട്ടന്‍ പട്ടാളക്കാരെ വിന്യസിച്ചിടത്താണ് സ്ഫോടനം നടന്നത്. ഇതിനിടെ മറ്റൊരു ഹോട്ടലിനു മുന്നിലും സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രക്ഷാ ദൌത്യത്തിന്റെ ഭാഗമായി അഫ്ഗാനിലെത്തിയ ഇറ്റാലിയന്‍ വിമാനത്തിന് നേരെയും വെടിവെപ്പ് ഉണ്ടായിട്ടുണ്ട്. വിമാനം പറന്നുയര്‍ന്നതിന് ശേഷം നടന്ന വെടിവെപ്പില്‍ അപായങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 31 -ന് മുന്‍പായി എല്ലാ അമേരിക്കന്‍ സേനാംഗങ്ങളും അഫ്ഗാന്‍ വിടണമെന്ന് താലിബാന്‍ അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലെ സേനാംഗങ്ങള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ് എന്ന നിലപാടിലാണ് താലിബാന്‍.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More