ഭോപ്പാല്‍: മോഷണക്കുറ്റം ആരോപിച്ച് ലോറിയുടെ പുറകില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലാണ് സംഭവം. കനിയ്യാ ബീല് എന്ന നാല്‍പ്പത്തിയഞ്ചുകാരനെ വീടുകളില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ പിടികൂടിയത്. യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ലോറിയുടെ പിറകില്‍ കാലുകള്‍ കെട്ടിയിട്ട് മീറ്ററുകളോളം വലിച്ചിഴക്കുകയും ചെയ്തു. പിന്നീടാണ് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചത്.
പൊലീസെത്തി ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീമുച്ചിലെ ജെട്ലിയ ഗ്രാമത്തില്‍ നടന്ന ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആദിവാസി യുവാവിനെതിരായ ക്രൂരത പുറത്തുവന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിലുള്‍പ്പെട്ട എട്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ ആറുപേരേ അറസ്റ്റ് ചെയ്തു. മറ്റുളളവര്‍ക്കെതിരായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട് എന്ന് നീമുച്ച് പൊലീസ് സൂപ്രണ്ട് സൂരജ് വര്‍മ്മ പറഞ്ഞു.