LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിതാവിനെയും മകളെയും അപമാനിച്ച പിങ്ക് പോലിസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ആറ്റിങ്ങല്‍ പിങ്ക് പൊലീസിലെ സിവില്‍ പോലിസ് ഓഫിസര്‍ രജിതയെ  സ്ഥലം മാറ്റി.

വെള്ളിയാഴ്ചയാണ് മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്തത്. വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. കുട്ടികളേയുംകൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവന്‍റെയൊക്കെ സ്ഥിരം പരിപാടിയാണെന്നും രജിത ആരോപിച്ചിരുന്നു. ഫോൺ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാൻ തയാറായില്ല. ഒടുവിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോ​ഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാ​ഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവത്തെക്കുറിച്ചന്വേഷിച്ച ആറ്റിങ്ങൾ ഡിവൈ എസ്പി റിപ്പോർട്ട് റൂറൽ എസ് പിക്ക് കൈമാറിയിട്ടുണ്ട്. രജിതക്കെതിരെ ശക്തമായ നടപടിക്ക് ശുപാർശയുണ്ടെന്നാണ് സൂചന. പൊലീസിന്റെ ചോദ്യം ചെയ്യലിന്റെ ഞെട്ടലിൽ നിന്നു മൂന്നാം ക്ലാസുകാരി മകൻ ഇപ്പോഴും മോചിതയായിട്ടില്ല. റോക്കറ്റുകളുടെ എയറോഡൈനാമിക് ടെസ്റ്റിങ്ങ് നടത്തുന്നതിനുള്ള ഉപകരണങ്ങളുമായി വരുന്ന ഐ.എസ്.ആർ.ഒ വാഹനം കാണാനാണ് തോന്നയ്ക്കൽ സ്വദേശികളായ ഇവർ ആറ്റിങ്ങലിൽ എത്തിയത്. സംഭവം മൊബൈലിൽ പകർത്തിയ ആൾ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

Contact the author

Web Desk