LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ എ എസ് നിയമനത്തിനുള്ള ശുപാര്‍ശ കേരളപ്പിറവിദിനത്തില്‍ നടത്തും - മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെ എ എസ്) നിയമന ശുപാര്‍ശ കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്‍റര്‍വ്യൂ സെപ്തംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളിലെയും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്  ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. പാലക്കാട്ട് പി എസ് സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായി കേന്ദ്രങ്ങള്‍ ഒരുക്കും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ 887 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൌകര്യങ്ങള്‍ നിലവിലുണ്ട്. ഇപ്പോള്‍ പാലക്കാട് തുടങ്ങിയ കേന്ദ്രത്തില്‍ 345 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍,  തൃശൂര്‍ എന്നിവിടങ്ങളിലും ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കും. കോട്ടയത്ത് പി എസ് സി ഓഫീസിന്റെയും ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിന്റെയും നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി എസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഇപ്പോള്‍ നിയമനം നല്‍കുന്നതിന്റെ അഞ്ചിരട്ടി പേരെ ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് തയാറാക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം നിയമനം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടാവുന്നതിന് ഇത് കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കും. പ്രതിവര്‍ഷം 1760 ല്‍ പരം പുതിയ തസ്തികകളില്‍ നിയമനം നടത്തുന്നുണ്ട്. ആയിരത്തോളം റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും 30,000 നിയമന ശുപാര്‍ശകള്‍ നടത്തുന്നുണ്ട്.  25000 ത്തോളം അഭിമുഖങ്ങള്‍ നടത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ നാലഞ്ചു വര്‍ഷങ്ങളെടുത്ത് നടത്തിയ എ പ്രകൃയ വേഗത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നുണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More