തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്. പത്തോ അന്‍പതോ വര്‍ഷം ജീവിതം കൊടുത്ത് പാര്‍ട്ടിയെ താഴെ തലം മുതല്‍ വളര്ത്തിയെടുത്തവരോട് പൊയ്ക്കൊളളാനാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. രമേശ് ചെന്നിത്തലയടക്കമുളള നേതാക്കള്‍ക്കുവേണ്ടി ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് എന്ന് എ എന്‍ രാധാകൃഷ്ണന് പറഞ്ഞു.
രമേശ് ചെന്നിത്തലയോട് പാര്‍ട്ടി വിട്ട് പോകാന്‍ കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം ആവശ്യപ്പെട്ടുകഴിഞ്ഞു. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേരുന്നുണ്ട് കോണ്‍ഗ്രസ് നേതാക്കളും അണികളുമായി ബിജെപി ആശയവിനിമയം നടത്തും എന്നും എ എന്‍ രാധാകൃഷ്ണന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സിപിഎമ്മിലേക്ക് പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിക്കില്ല. സിപി ഐഎം ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മുഹമ്മദ് റിയാസ് ആയി മാറി എന്നും എ എന്‍ രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.