LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജാത്തിയാവണ്ട, കൊട്ടാരവും വേണ്ട-പ്രണയത്തിനായ് എല്ലാം ത്യജിച്ച് ജപ്പാന്‍ രാജകുമാരി

ടോകിയോ: പ്രണയത്തിനായ്‌ എന്തും ബലികഴിക്കാന്‍ തയാറാവുന്ന ചരിത്രത്തിലെ, ഐതിഹ്യകഥകളിലെ നായികമാരെ ഓര്‍മ്മിപ്പിക്കുകയാണ് ജപ്പാനിലെ രാജകുമാരി. ജപ്പാന്‍ രാജാവ് അകിഷിനോ ഹിരോഹിതോയുടെ മകള്‍ അതായത് അകിഹിതോ ചക്രവര്‍ത്തിയുടെ പേരക്കിടാവുമായ മകോ രാജകുമാരി. രാജകുടുംബത്തില്‍ നിന്ന് എല്ലാ അംഗീകാരങ്ങളും സമ്പത്തും കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ രാജകുമാരി സാധാരണക്കാരനായ തന്റെ പ്രണയിയെ വരിക്കാന്‍ ഒരുങ്ങുന്നത്.

സാധാരണ കുടുംബത്തില്‍ പിറന്ന, തന്റെ സഹാപാഠിയും നിയമ ബിരുദധാരിയുമായ കെയ് കമുറോ വിവാഹം കഴിക്കാനാണ് മകോ രാജകുമാരിയുടെ തീരുമാനം. ഈ തീരുമാനം അത്ര ചെറിയ തീരുമാനമല്ല എന്നറിയണമെങ്കില്‍ അനന്തരം രാജകുമാരിക്ക് ഉണ്ടാകാന്‍ പോകുന്ന നഷ്മെത്രയെന്ന് മനസ്സിലാക്കണം. രാജകുടുംബത്തില്‍ പെട്ട ഒരാളെയല്ല വിവാഹം ചെയ്യുന്നത് എങ്കില്‍ ജപ്പാന്‍ രാജകുടുംബത്തിലെ കീഴ്വഴക്കമനുസരിച്ച് രാജകുടുംബാംഗം എന്ന നിലയിലുള്ള സകലവിധ അവകാശങ്ങളും പദവികളും അവര്‍ക്ക് നഷ്ടപ്പെടും. മേലില്‍ അവരൊരു സാധാരണ ജപ്പാന്‍ പൌര മാത്രമായിരിക്കും. സ്ത്രീധനമായി രാജകുമാരിമാര്‍ക്ക് രാജാവ് വിവാഹ വേളയില്‍ നല്‍കുന്ന പാരിതോഷികങ്ങളില്‍ തുടങ്ങുമത്. ഇപ്പോഴത്തെ നിലയ്ക്ക് 29 കാരിയായ മകോ രാജകുമാരിക്ക് സ്ത്രീധനം എന്നനിലയ്ക്ക് മാത്രം അകിഷിനോ രാജാവ് നല്‍കുന്ന തുക ഇന്ത്യന്‍ കറന്‍സിയില്‍ കണക്കാക്കിയാല്‍ ഏകദേശം 9 കോടിയോളം വരും.  രാജകുടുംബത്തില്‍ പെട്ട ഒരാളെയല്ല വിവാഹം ചെയ്യുന്നത് എങ്കില്‍ അത് ലഭിക്കില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജപദവിയും രാജകീയ ചടങ്ങുകളും വിവാഹത്തിലും തുടര്‍ ജീവിതത്തിലും അവര്‍ക്ക് നഷടപ്പെടും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ചില നിബന്ധനകളോടെ വിവാഹം നടത്താം എന്ന അകിഷിനോ രാജാവിന്റെ നിര്‍ദ്ദേശങ്ങളെല്ലാം  മകോ രാജകുമാരി തള്ളിക്കളഞ്ഞു എന്നാണ് വിവരം. പരമ്പരാഗത ആചാരങ്ങളും അനുഷ്ടാനങ്ങളും തന്റെ വിവാഹത്തിന് വേണ്ടയെന്നും അതിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ കാര്യമാക്കുന്നില്ലെന്നും രാജകുമാരി രാജാവിനെ അറിയിച്ചുകഴിഞ്ഞു. ഏറ്റവും ലളിതമായി വിവാഹം നടത്താനാണ് പ്രണയികളുടെ തീരുമാനം. ഇതിനകം അന്തര്‍ദ്ദേശീയ തലത്തില്‍ വാര്‍ത്തയായി മാറിയ മകോ-കെയ് കമുറോ പ്രണയം മൊട്ടിടുന്നത് അവരുടെ നിയമ പഠനകാലത്താണ്. നീണ്ടകാലത്തെ സൌഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. രാജകുടുംബത്തില്‍ നിന്ന് ലഭിക്കേണ്ട പദവിയും വരുമാനവും ഉപേക്ഷിച്ച ഇംഗ്ലണ്ടിലെ ഹാരി രാജകുമാരന്റെ തീരുമാനം വലിയ വാര്‍ത്തയായിരുന്നു.

Contact the author

International Desk