LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇനിമുതല്‍ എടാ എടീ വിളികള്‍ പാടില്ല; പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം

എറണാകുളം: പൊതുജനങ്ങളോട് മാന്യമായി സംസാരിക്കാന്‍ കേരളാ പൊലീസിനോടാവശ്യപ്പെട്ട് ഹൈക്കോടതി. ഇനിമുതല്‍ എടാ എടീ വിളികള്‍ വേണ്ടെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.തന്നോടും മകളോടും മോശമായി പെരുമാറി എന്നാരോപിച്ച് തൃശൂര്‍ ചേര്‍പ്പ് സ്വദേശി ജെ എസ് അനില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പൊലീസിന്റെ മോശം പെരുമാറ്റം സഹിക്കേണ്ട കാര്യമൊന്നും പൊതുജനത്തിനില്ല. തെറ്റുചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മാത്രമേ പൊലീസുകാര്‍ക്ക് അധികാരമുളളു എന്നും കോടതി വ്യക്തമാക്കി. മുന്നിലെത്തുന്നവരെല്ലാം പ്രതികളാണെന്ന മനോഭാവം മാറ്റണമെന്നും പൊലീസുകാര്‍ ജനങ്ങളോടുളള പൊരുമാറ്റം മെച്ചപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് പൊതുജനങ്ങളോട് ചെയ്തുകൂട്ടുന്ന അതിക്രമങ്ങള്‍ ചര്‍ച്ചയാവുന്നതിനിടയിലാണ് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More