LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നെടുമുടി വേണുവും ഫാസിലും എൻ്റെ പ്രിയ ശിഷ്യൻമാർ - പ്രൊഫ. ജി ബാലചന്ദ്രന്‍

'ഇന്ന് അദ്ധ്യാപക ദിനം' 

ഒരു അദ്ധ്യാപകൻ്റെ ഏറ്റവും വലിയ സമ്പത്ത് പ്രതിഭാധനരായ ശിഷ്യർ തന്നെയാണ്. ആ ഭാഗ്യമായിരുന്നു സിനിമാ നടൻ നെടുമുടിയും ചലചിത്ര സംവിധായകൻ ഫാസിലും. ഇരുവരും ആലപ്പുഴ എസ് ഡി കോളേജിൽ എൻ്റെ വിദ്യാർത്ഥികളായിരുന്നു. ഒരിക്കൽ ഒരു പെൺകുട്ടിയോട് കുസൃതികാണിച്ചതിന് ക്ലാസിൽ നിന്ന് Get Out പറയേണ്ടി വന്നു. അന്ന് ഞാൻ ഉച്ചയൂണ് കഴിഞ്ഞ് കോളേജിൽ എത്തിയപ്പോൾ കണ്ട കാഴ്ചയാണ് എനിക്ക് നെടുമുടി വേണുവിനെ പറ്റി പറയുമ്പോൾ ആദ്യം ഓർമയിലെത്തുന്നത്. കുട്ടികളുടെ കൂടെ നിന്ന് നെടുമുടി എന്നെ അനുകരിച്ച് അഭിനയിക്കുകയാണ്. എൻ്റെ ശബ്ദവും ഭാവവും എല്ലാം പുറത്തെടുത്ത് വേണു കസർത്തുകയാണ്! അഭിനയം കണ്ട് ഞാൻ ചിരിച്ചു പോയി.    ആ ശബ്ദം കേട്ട വേണു തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ നിൽക്കുന്നു!  അയ്യോ ബാലചന്ദ്രൻ സാർ! എന്നു പറഞ്ഞ് വേണു ഓടി മറഞ്ഞു. 

മറ്റൊരിക്കൽ ആകാശവാണിയിൽ ഒരു പരിപാടിക്ക് ഞാനും കൊമേഴ്സിലെ സുബ്രഹ്മണ്യൻ സാറും, വേണുവും, ഫാസിലും ഉൾപ്പെടെ അഞ്ച് പേർ ഒരു നാടകവും പാട്ടും ചിട്ടപ്പെടുത്തി പോയി. ആകാശവാണിക്കാർ പറഞ്ഞു. ചിരിപ്പിക്കാൻ വകയുള്ളതെന്തെങ്കിലും വേണം. ഉടനെ ഫാസിലും വേണുവും ചടപടാന്ന് ഒരു സ്കിറ്റ് ഉണ്ടാക്കി അവതരിപ്പിച്ചു. വേണു മണ്ടൻ മുസ്തഫയും, ഫാസിൽ ചേട്ടനുമായി. വളരെ നല്ല പ്രതികരണമായിരുന്നു അതിന്. നെടുമുടിയുടേയും ഫാസിലിൻ്റെയും കന്നി അരങ്ങേറ്റമായിരുന്നു അത്. 

പിന്നീട് വേണു അഭിനയ കുലപതിയായി , ഫാസിൽ മികവുറ്റ സംവിധായകനും. ആദ്യ അരങ്ങേറ്റം എന്തായാലും മോശമായില്ല എന്നറിയുമ്പോൾ ഒരദ്ധ്യാപകൻ എന്ന നിലയിൽ എനിക്കും ഹൃദയം നിറയെ സന്തോഷമുണ്ട്. അവരുൾപ്പെടെ എല്ലാ കുട്ടികളും ഇനിയുമേറെ ഉയരങ്ങൾ കീഴടക്കട്ടെ. 

#ഇന്നലെയുടെ_തീരത്ത്  (ആത്‍മകഥ )

Contact the author

പ്രൊഫ. ജി. ബാലചന്ദ്രന്‍

Recent Posts

Sufad Subaida 1 year ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 1 year ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 3 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 3 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More