ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഝലം നദിയിൽ നിന്നും12 നൂറ്റാണ്ട് പഴക്കമുള്ള ശിൽപം കണ്ടെത്തി. നദി ഒഴുകുന്ന പാണ്ഡേത്താൻ പ്രദേശത്ത് മണലെടുക്കുന്ന തൊഴിലാളിക്കാണ് ശിൽപം ലഭിച്ചത്. 6 "x 08" വലിപ്പമുള്ള ശിൽപം കരിങ്കലിൽ തീർത്തതാണ്. സിംഹാസനത്തിൽ ഇരിക്കുന്ന രൂപത്തിലുള്ള ശിൽപത്തില്‍ നാല് പരിചാരകരെയും കൊത്തിവെച്ചിട്ടുണ്ട്. ശിൽപം ദുർഗയുടെ രൂപമാണെന്നാണ് കരുതപ്പെടുന്നത്.
വിദഗ്ദ്ധ പരിശോധനയിൽ ശിൽപം ഏകദേശം AD 7-8 വർഷത്തിൽ നിർമിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പുരാവസ്തു, മ്യൂസിയം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മുഷ്താഖ് അഹ്മദ് ബീഗ് പറഞ്ഞു. കശ്മീർ താഴ്വരയിൽ ലഭിക്കുന്ന കരിങ്കല്ലാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.രണ്ട് ആയുധധാരികൾ ശിൽപത്തിലുണ്ടെന്നും . കൊത്തിവെച്ച രൂപത്തിന്റെ കയ്യിൽ താമരയും, ചക്രവും മാലയും കിരീടവും ധരിച്ചിട്ടുണ്ടെന്ന് മുഷ്താഖ് അഹ്മദ് ബീഗ് പറഞ്ഞു.
കരിങ്കലിലെ കൊത്തുപണി താഴ്വരയിലെ ജനങ്ങളുടെ പുരാതന തൊഴിലായിരുന്നു. ശിൽപം വളരെ അമൂല്യമാണ്, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എസ്പിഎസ് മ്യൂസിയത്തിൽ സ്ഥാപിക്കും- ബീഗ് കൂട്ടിച്ചേർത്തു. ചരിത്ര പ്രാധാന്യമുള്ള ശിൽപങ്ങൾ സംരക്ഷിക്കുന്നത് പഴയ കാലത്തെ കരകൗശല വിദ്യയെ മനസിലാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തുവകുപ്പ്. താഴ്വരയുടെ മഹത്തായ ഭൂതകാലത്തെ ഓർമ്മപ്പെടുത്തുന്നതാണ് ശിൽപമെന്നും പുരവസ്തുവകുപ്പ് അധികൃതർ പറഞ്ഞു.